പിസിയെ വെട്ടിലാക്കി 'ചക്കരപ്പെണ്ണ്', മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തി, സ്വപ്നയെ ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഗൂഢാലോചന, സ്വപ്ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസില്‍ സരിത എസ് നായരുടെ നിർണായക മൊഴി പുറത്ത്...!

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ പി സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തി എന്ന് സരിത എസ് നായരുടെ മൊഴി.സ്വപ്ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസില്‍ സരിത എസ് നായരുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തി.ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്നും സംസാരിച്ചെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്.
ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയും പി സി ജോര്‍ജ് സംസാരിച്ചു. സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലിൽ വച്ച് അറിയാവുന്നതിനാൽ പിൻമാറിയെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. ക്രൈം നന്ദകുമാറും സ്വപ്നയും ജോർജും എറണാകുളത്ത് കൂടി കാഴ്ച നടത്തിയെന്നും മൊഴിയിലുണ്ട്. ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണ സംഘത്തലവന്‍ എസ്പി മധുസൂദനന്‍ സരിതയുടെ മൊഴി രേഖപ്പെടുത്തിയത്.
കൊച്ചിയില്‍ വെച്ചും പി സി ജോര്‍ജ് തങ്ങളോടൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ക്രൈം നന്ദകുമാറുമായി ചേര്‍ന്നുകൊണ്ടായിരുന്നു മുഖ്യമന്ത്രിക്കെതിരായ നീക്കം നടന്നതെന്നും, ഇതിനെല്ലാം തന്റെ കൈവശം രേഖകളുണ്ടെന്നും സരിത അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം.
സ്വപ്‌നയ്ക്ക് നിയമസഹായം നല്‍കുന്നത് പി സി ജോര്‍ജാണ്. ഫെബ്രുവരി മുതല്‍ ഗൂഢാലോചന നടന്നതായാണ് വിവരം. സ്വപ്‌നയുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നും സരിത അന്വേഷണ സംഘത്തോട് പറഞ്ഞു. കേസില്‍ സരിതയെ സാക്ഷിയാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.
അതേസമയം പി.സി ജോര്‍ജും സരിത നായരുമായുള്ള ടെലിഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തു വിട്ടതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി മുൻ പൂഞ്ഞാർ എംഎൽഎ പി.സി ജോര്‍ജ് രംഗത്തുവന്നിരുന്നു.
എട്ടുകൊല്ലമായി തനിക്ക് സരിതയെ അറിയാമെന്നും തന്നെ പലവിധ രീതിയിൽ നശിപ്പിച്ച രാഷ്ട്രീയകാർക്കെതിരെ പോരാടുന്നൊരു പെണ്‍കുട്ടിയാണ് സരിത എന്നും ജോര്‍ജ് പറഞ്ഞു.കൊച്ചുമകളെന്ന നിലയിലാണ് സരിതയെ താൻ കാണുന്നത് അത് കൊണ്ടാണ് ‘ചക്കരപ്പെണ്ണേയെന്ന്’ അവരെ വിളിച്ചതെന്നും പിസി ജോര്‍ജ് പറഞ്ഞു.
https://www.facebook.com/Malayalivartha
























