പുതിയ വീടുനിർമാണം നടക്കില്ലേ ? ബഫർസോൺ പ്രഖ്യാപനത്തിൽ ഭയന്ന് പീച്ചി – വാഴാനി വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള ജനവാസ മേഖലയിലെ കർഷകർ

പീച്ചി – വാഴാനി വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള ജനവാസ മേഖലയിലെ കർഷകർക്ക് ഭയവും ആശങ്കയും വർധിക്കുകയാണ്. ബഫർസോൺ പ്രഖ്യാപനമാണ് ഇവരെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. പാണഞ്ചേരിയിലെ 7,8,9,12,13,14 വാർഡുകളിലെ ജനത്തെ ബഫർസോൺ പ്രഖ്യാപനം വളരെയധികം പിടിച്ച് കുലുക്കിയിരിക്കുകയാണ്.
3 ആദിവാസി സങ്കേതങ്ങളാണ് ഈ വാർഡുകളിലായിട്ടുള്ളത്. ടൂറിസം മേഖലയിൽ പീച്ചിയിൽ നടക്കാനിരിക്കുന്ന വലിയ പദ്ധതികളുടെയെല്ലാം നടത്തിപ്പു പ്രതിസന്ധിയിലാകാൻ സാധ്യത വളരെ കൂടുതലാണ്.
ബഫർസോൺ നടപ്പാകുകയാണെങ്കിൽ പുതിയ വീടുനിർമാണം നടക്കില്ലെന്ന ആശങ്കയാണ് ഇവർക്കുള്ളത്. ഞങ്ങളാരും കാടിനെ ഉപദ്രവിക്കുന്നവരല്ല എന്നാണ് ഇവർക്ക് പറയാനുള്ളത്. കാടുമായി ചേർന്നിണങ്ങി ജീവിക്കുന്നവരാണ് ഞങ്ങളെന്നും ഒന്നും രണ്ടുമല്ല, 60 കൊല്ലത്തിലേറെയായി ഇങ്ങനെയാണു ഞങ്ങളുടെ ജീവിതമെന്നും അവർ വ്യക്തമാക്കിയിരിക്കുകയാണ്.
പാണഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന പീച്ചിയുടെ സംരക്ഷിത വനമേഖല വാഴാനി വരെയും പാലക്കാടിന്റെ കിഴക്കൻ പഞ്ചായത്തുകൾ വരെയും വ്യാപിച്ചു കിടക്കുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്.
.
https://www.facebook.com/Malayalivartha
























