ചക്കരപ്പെണ്ണിന്റെ കെണിയില്‍ സിംഹം കുടുങ്ങി! സ്വപ്‌ന സുരേഷ് പിസി ജോര്‍ജ്ജ് ബന്ധം പുറത്ത്; ആഞ്ഞടിച്ച് സരിത എസ് നായര്‍..

മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സരിത എസ് നായര്‍ രംഗത്ത്. കേരളത്തില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ സ്വപ്ന മൊഴി നല്‍കിയത് പി.സി ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് സരിത വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസില്‍ സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിനിടയിലാണ് സരിത പിസിക്കെതിരെ സംസാരിച്ചത്.
മാത്രമല്ല കേസില്‍ സ്വപന്‌ക്കൊപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രിക്കെതിരെ, സ്വപ്‌നയ്ക്ക് വേണ്ടി മൊഴി നല്‍കാന്‍ പിസി ജോര്‍ജ് തന്നില്‍ സമ്മര്‍ദം ചെലുത്തിയെന്നും സരിത പറഞ്ഞു. ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് തന്നോട് പിസി ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും സരിത കൂട്ടിച്ചേര്‍ത്തു.
സരിത നടത്തിയ നിര്‍ണായക വെളിപ്പെടുത്തലിന്റെ ചുരുക്കം ഇങ്ങനെയാണ്..
സ്വപ്‌നയും ജോര്‍ജും എറണാകുളത്ത് വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഫെബ്രുവരി മുതല്‍ ഗൂഢാലോചന നടന്നതായി എനിക്ക് അറിയാം. സ്വപ്‌നയ്ക്ക് നിയമ സഹായം നല്‍കുന്നത് പി സി ജോര്‍ജാണ്. സ്വപ്നയോട് ഇതുവരെ ഞാന്‍ സംസാരിച്ചിട്ടില്ല, പി.സി ജോര്‍ജാണ് ഈ വിഷയത്തില്‍ ഞാനുമായി നേരിട്ട് ഇടപെട്ടത്.. പക്ഷേ രണ്ട് തവണ ജയിലില്‍ വച്ച് ഇവരെ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ സ്വപ്നക്ക് വേണ്ടി വെളിപ്പെടുത്തല്‍ നടത്താന്‍ പി സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് കേസില്‍ ഇടപെട്ടത്.
ജയിലില്‍ നിന്ന് കണ്ട പരിചയം എന്ന് പറഞ്ഞ് തുടങ്ങിയാല്‍ മതി ബാക്കി പുറകിലുള്ളവര്‍ പിടിച്ചോളും എന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍ സ്വപ്നയുടെ പക്കല്‍ തെളിവില്ലെന്ന് കണ്ടപ്പോള്‍ ഞാന്‍ പിന്‍മാറി.. ഇങ്ങനെയാണ് സരിത എസ് നായര്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്.
അതേസമയം സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് നേരത്തെയും സരിത ചൂണ്ടിക്കാട്ടിയിരുന്നു. പിസി ജോര്‍ജും സ്വപ്നയും സരിത്തും ഈ സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രിയെ പൂട്ടാനായിരുന്നു ഇവരുടെ പ്ലാന്‍ എന്നും എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് വൈകിപ്പോയതാണെന്നും സരിത എസ് നായര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
പിസിയേയും സ്വപ്‌നയേയും ബന്ധപ്പെടുത്തി സരിത നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു..
'ശിവശങ്കറിന്റെ പുസ്തകം പുറത്ത് വന്നതോടെയാണ് സ്വപ്‌ന രംഗത്ത് വരുന്നത്. അതിന് ശേഷമാണ് അവരും പിസി ജോര്‍ജും ബന്ധപ്പെടുന്നത്. തന്നെ ഫോണ്‍ വിളിച്ചതിന്റെ തലേ ദിവസം പിസിയെ കണ്ടിരുന്നു. സ്വപ്‌ന വളരെ ദയനീയമായ അവസ്ഥയില്‍ ആണെന്നും അവര്‍ക്ക് ഒരു ജോലി തരപ്പെടുത്തി കൊടുക്കേണ്ട ആവശ്യമുണ്ടെന്നുമൊക്കെയാണ് പിസി പറഞ്ഞത്. എന്തെങ്കിലും വെളിപ്പെടുത്തലുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നും വലിയ കാര്യങ്ങളാണ് എന്നും പറഞ്ഞു. സ്വപ്‌നയ്ക്ക് വേണ്ടി ജഡ്ജിയോട് സംസാരിച്ചുവെന്നും പേപ്പര്‍ വര്‍ക്കുകള്‍ നടക്കുകയാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു. എറണാകുളത്തുളള ഒരു മാധ്യമപ്രവര്‍ത്തകന്റെ ഓഫീസില്‍ വെച്ച് ഇവര്‍ കൂടിക്കാഴ്ച നടത്തി എന്നുളള കാര്യങ്ങള്‍ പിസി ജോര്‍ജ് തന്നെ പറഞ്ഞിട്ടുളളതാണ്. സ്വപ്‌ന മൂന്ന് പേപ്പറില്‍ എഴുതി തന്നിട്ടുണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു... ഇങ്ങനെയാണ് സരിത നേരത്തെ പറഞ്ഞത്.
അതേസമയം സരിത നേരത്തെ നടത്തിയ ഗൂഢാലോചന സംബന്ധിച്ച ആരോപണത്തില്‍ പ്രതികരണവുമായി സ്വപ്‌നയും രംഗത്ത് വന്നിരുന്നു. തനിക്ക് പിസി ജോര്‍ജിനെ അറിയില്ലെന്നും ഗൂഢാലോചന എന്താണെന്ന് പോലീസ് കണ്ടുപിടിക്കുമെന്ന് വിശ്വസിക്കുന്നു എന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാത്രമല്ല താന്‍ ഇത്രയും കാലം പൊരുതിയത് ആരുടേയും പിന്തുണ ഇല്ലാതെയാണ് എന്നും പാര്‍ട്ടിക്കാരുടെ പിന്‍ബലം തനിക്ക് കിട്ടിയിട്ടില്ല എന്നും സ്വപ്‌ന ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha