മണ്‍തിട്ട ഇടിഞ്ഞ് അപകടം! തൊഴിലാളികള്‍ മണ്ണിനടയില്‍ അകപെട്ടു.. ഞെട്ടല്‍മാറാതെ ജനം; അതിദാരുണം..

തിരുവനന്തപുരത്ത് നിന്ന് അതി ദാരുണമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജില്ലയിലെ പനവിളയില്‍ രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍ പെട്ടു.. കെട്ടിടത്തിന് സമീപം മണ്‍തിട്ട ഇടിഞ്ഞുവീണതാണ് അപകടത്തിന് കാരണമായിരിക്കുന്നത്.
പനവിളയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപമാണ് അപകടം നടന്നത്.. മണ്‍തിട്ട ഇടിഞ്ഞ് വീണാണ് തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടതെന്നാണ് വിവരം. രണ്ടുപേര്‍ മണ്ണിനടിയില്‍പ്പെട്ടതായാണ് വിവരം. അതേസമയം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി ഒരാളെ പുറത്തെടുക്കുകയും ചെറിയ രീതിയിലുള്ള പരിക്കുകളുള്ള ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ദീപക് ബര്‍മന്‍ എന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിയെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുടുങ്ങി കിടക്കുന്നയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മോഡല്‍ സ്‌കൂള്‍ റോഡിനോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞത് എന്നാണ് വിവരം..
തിരുവനന്തപുരം ജില്ലയിലെ പനവിളയിലാണ് ഈ ദാരുണ സംഭവം നടന്നത്.
https://www.facebook.com/Malayalivartha