ആറ് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ വർക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രക്കുളത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

വർക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രക്കുളത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. ആറ് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഞെക്കാട് സ്വദേശി ലിജിനിനെ ഇന്നലെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ ലിജിനെ രാത്രി എട്ടേമുക്കാലോടെ കാണാതാവുകയാണ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
അതോടൊപ്പം തന്നെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് യുവാവിനെ കാണാനില്ലെന്ന് പൊലീസിൽ അറിയിച്ചത്. പൊലീസും ഫയർഫോഴ്സും എത്തി തുടങ്ങിയ രക്ഷാപ്രവർത്തനം രാത്രി പത്തേകാലോടെ അവസാനിപ്പിച്ചു. ഇന്ന് രാവിടെ എട്ട് മണിയോടെ വീണ്ടും തെരച്ചിൽ പുനരാരംഭിച്ചിക്കുകയുണ്ടായി. അങ്ങനെ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടത്തിയത്.
https://www.facebook.com/Malayalivartha
























