അനുകൂലമായ സാഹചര്യങ്ങളിൽ എത്ര മികവോടെ എത്ര പേര് നിങ്ങളെ പ്രണയിച്ചു എന്നല്ല; ഏറ്റവും പ്രതികൂല സാഹചര്യത്തിലും നിങ്ങൾ പ്രണയിച്ച എത്ര പേര് നിങ്ങളെ വിശ്വസിച്ചു കട്ടക്ക് കൂടെ ഉണ്ടായി എന്നതാണ് പ്രധാനം; ആത്മാർത്ഥമായ നല്ല പ്രണയങ്ങളെ ലഭിക്കുവാൻ ഇടവരട്ടെയെന്ന് സന്തോഷ് പണ്ഡിറ്റ്

തന്റെതായ അഭിപ്രായങ്ങൾ എവിടെയും തുറന്നു പറയുന്ന ഒരു വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. രാഷ്ട്രീയപരമായും കായികപരമായും സാമൂഹികപരവുമായുള്ള എല്ലാ കാഴ്ചപ്പാടുകളും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ പ്രണയത്തെ കുറിച്ച് അദ്ദേഹം ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :
പണ്ഡിറ്റിൻ്റെ പ്രണയ നിരീക്ഷണം നമ്മളെ സ്നേഹിക്കാൻ ഒരുപാട് പേരെ കിട്ടും. നമ്മുക്ക് ഒരിക്കലും മറക്കാത്ത കുറേ ഓർമകൾ തരുവാൻ പലർക്കും സാധിക്കും. പക്ഷേ.... നമ്മൾ നൽകിയ സ്നേഹം തിരിച്ചു തരാൻ ഈ ലോകത്ത് ചിലർക്കു മാത്രമേ സാധിക്കു....
അനുകൂലമായ സാഹചര്യങ്ങളിൽ എത്ര മികവോടെ എത്ര പേര് നിങ്ങളെ പ്രണയിച്ചു എന്നല്ല , ഏറ്റവും പ്രതികൂല സാഹചര്യത്തിലും നിങ്ങൾ പ്രണയിച്ച എത്ര പേര് നിങ്ങളെ വിശ്വസിച്ചു കട്ടക്ക് കൂടെ ഉണ്ടായി എന്നതാണ് പ്രധാനം . ആത്മാർത്ഥമായ നല്ല പ്രണയങ്ങളെ ലഭിക്കുവാൻ ഇടവരട്ടെ .. (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല ).
https://www.facebook.com/Malayalivartha
























