പാലക്കാട് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം... പൊതുപരിപാടികളില്‍ കനത്ത സുരക്ഷയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയെ പരിഹസിച്ച് ഷാഫി പറമ്ബില്‍ രംഗത്ത്

പാലക്കാട് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാവുകയാണ്. കറുപ്പ് വസ്ത്രമണിഞ്ഞ്, കറുപ്പ് ബലൂണുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബിലിന്റെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം നടത്തിയത്.
പൊതുപരിപാടികളില്‍ കനത്ത സുരക്ഷയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയെ പരിഹസിച്ച് ഷാഫി പറമ്ബില്‍ രംഗത്തെത്തി. രണ്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ 750 പൊലീസുകാരുമായി എത്തി വിരട്ടേണ്ട, പിപ്പിടി വിദ്യ കാണിക്കേണ്ട എന്ന് പറയാതിരിക്കാനുള്ള മാന്യത മുഖ്യമന്ത്രി കാണിക്കണമെന്നായിരുന്നു ഷാഫിയുടെ പരിഹാസം. കരിങ്കൊടി വീശുമ്‌ബോഴേക്ക് ഉടഞ്ഞ് പോകുന്ന വിഗ്രഹമാണോ പിണറായി വിജയനെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ മലപ്പുറത്തും കറുത്ത മാസക് ധരിക്കുന്നതിന് വിലക്ക്. തവനൂരില്‍ വ്യാപകമായി പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിച്ചു. പകരം മറ്റ് കളറുകളിലുള്ള മാസ്‌ക്ക് നല്‍കി. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നാല് പേരെ കരുതല്‍ തടങ്കലിലാക്കിയത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എ എം നിധിഷ്, കടങ്ങോട് മണ്ഡലം പ്രസിഡണ്ട് അസ് ലം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രഞ്ചില്‍, വിഗ്‌നേശ്വര പ്രസാദ് എന്നിവരെ ഇന്ന് രാവിലെ വീടുകളിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിലാക്കിയത്.
ഇന്ന് രാവിലെ കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി തവനൂരില്‍ ജയില്‍ ഉദ്ഘാടനവേദിയിലെത്തിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും വേദിയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ കെട്ടിയ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ യൂത്ത് ലീഗ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.
അതിനിടെ, കുന്നംകുളത്ത് മുഖ്യമന്ത്രിയെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഇടവഴിയില്‍ മറഞ്ഞുനിന്ന ബിജെപി പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. നാലുപേരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി. മുഖ്യമന്ത്രിയുടെ അതിസുരക്ഷാ സംവിധാനങ്ങള്‍ ഇന്നും തുടരാനാണ് തീരുമാനം.
https://www.facebook.com/Malayalivartha
























