വിവാഹം കഴിഞ്ഞ് നയൻതാരയും വിഘ്‍നേശ് ശിവനും കുതിച്ചത് ആ ക്ഷേത്രത്തിലേക്ക്! വീഡിയോ വൈറലായതോടെ നവമ്പതികൾക്ക് എട്ടിന്റെ പണി; നയൻതാരയുടെ 'ആ പ്രവർത്തിയിൽ' കലി തുള്ളി ക്ഷേത്ര ഭാരവാഹികൾ; നോട്ടീസയക്കാൻ ഒരുങ്ങി ക്ഷേത്രം അധികൃതർ; വിവാഹത്തിന് പിന്നാലെ താരദമ്പതികൾ വിവാദത്തിലേക്ക്? മാപ്പ് പറയാൻ തയ്യാറായി നയൻസ്

നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. വിവാഹത്തിന് പിന്നാലെ വിവാദങ്ങളിലേക്ക് കടക്കുകയാണ് ദമ്പതികൾ. ഇരുവരുടെയും തിരുപ്പതി യാത്രയാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്.
പത്താം തിയതി ഇവർ തിരുപ്പതിയിൽ ദർശനം നടത്തി. ഇതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. ക്ഷേത്ര മതിൽക്കെട്ടിനകത്ത് നയൻതാര ചെരുപ്പ് ധരിച്ച് നടക്കുന്നത് ഈ വീഡിയോയിൽ കാണാമായിരുന്നു. ഇത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
ക്ഷേത്ര പരിസരത്ത് ചെരിപ്പിട്ട് നടക്കാൻ പാടില്ലെന്ന് തിരുപ്പതി ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ നരസിംഹ കിഷോർ പറഞ്ഞുവെന്നാണ് റിപ്പോർട്ട് പുറത്ത് വരുന്നത്. നടി ചെരിപ്പിട്ട് നടക്കുന്നത് കണ്ടപ്പോൾ സുരക്ഷാ ജീവനക്കാർ അത് വിലക്കി. എന്നാൽ ക്ഷേത്രത്തിനകത്ത് അവർ ചിത്രങ്ങളെടുത്തു. അതും വിലക്കിയെന്നും കിഷോർ വ്യക്തമാക്കി.
നയൻതാരയ്ക്ക് നോട്ടീസ് അയക്കാനുള്ള തീരുമാനത്തിലാണ് ക്ഷേത്രം അധികൃതർ. എന്നാൽ ക്ഷമാപണം നടത്താൻ നയൻതാര സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. വിഘ്‍നേശ് നേരത്തെ തന്നെ ക്ഷമ പറഞ്ഞിരുന്നു
https://www.facebook.com/Malayalivartha
























