വൈദ്യുതി ലൈനിൽ നിന്ന് തീയാളി കത്തുന്നത് കണ്ട് ഞെട്ടിത്തരിച്ച് വഴിയാത്രക്കാർ; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ഭയാനകമായ കാഴ്ച്ച; മാങ്ങപറിക്കുന്നതിനിടയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം

കോട്ടയം വൈക്കത്ത് മാങ്ങപറിക്കുന്നതിനിടയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. വൈക്കം ടിവി പുരം സ്വദേശി കുഞ്ഞുമണി (60) ആണ് മരിച്ചത്. ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിലാണ് വൈദ്യുതാഘാതമേറ്റത്.
വെൽഡിങ് വർക്ക് ഷോപ്പ് ഉടമയായ വൈക്കം പള്ളിപ്രത്തുശേരി സ്വദേശി കുഞ്ഞു മണി എന്ന പുരുഷോത്തമൻ നായർ മരിച്ചത്. വൈകിട്ട് നാലരയോടെയായിരുന്നു അപകടം. വഴിയാത്രക്കാർ വൈദ്യുതി ലൈനിൽ നിന്ന് തീയാളുന്നത് കണ്ട് ഓടിക്കൂടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ കെ എസ് ഇ ബി അധികൃതരെ വിവരമറിയിച്ച് വൈദ്യുതി വിച്ഛേദിച്ചു.
മാവിന് സമീപത്തെ മറ്റൊരു മരത്തിൽ കയറി നിന്ന് മാങ്ങാ പറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയർ ഫോഴ്സും പോലിസും നാട്ടുകാരും ചേർന്നാണ് മൃതദേഹം താഴെ ഇറക്കിയത്. വർഷങ്ങളായി മണ്ണത്താനത്ത് വർക്ക്ഷോപ്പ് നടത്തിവരികയാണ് മരിച്ച പുരുഷോത്തമൻ നായർ.
https://www.facebook.com/Malayalivartha
























