മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളില്‍ കനത്ത പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്....മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടാകരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി, കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പൊലീസ് സുരക്ഷ ശക്തമാക്കി. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി

മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളില്‍ കനത്ത പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് പോലീസ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കണമെന്നാണ് പോലീസിന്റെ നിര്‍ദേശം.
എന്നാല്‍, പരിപാടികള്‍ വെട്ടിക്കുറയ്ക്കുന്നത് പ്രതിപക്ഷ പ്രതിഷേധം വകവെച്ചുകൊടുക്കലാകുമെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിക്കുള്ളത്. അതുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടാകരുതെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുള്ള ജില്ലയില്‍ അതത് പോലീസ് മേധാവികള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള സ്ഥിരം സുരക്ഷാഗാര്‍ഡുകള്‍ക്ക് പുറമേ അധികമായി കമാന്‍ഡോകളെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഇത് രണ്ടിനും പുറമേയാണ് ജില്ലകളിലെ സുരക്ഷാ ക്രമീകരണം.
കൂടുതല്‍ പൊതുജനങ്ങള്‍ ഒത്തുചേരുന്ന സ്ഥിതി മുഖ്യമന്ത്രി ഇപ്പോള്‍ പങ്കെടുക്കുന്ന പരിപാടികളില്ലെന്നത് പോലീസിന് നേരിയ ആശ്വാസമാണ്. സംഘാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുന്ന ചടങ്ങുകളാണ് ഇപ്പോള്‍ നിശ്ചയിച്ചതിലേറെയും. പരിപാടിയില്‍ പാലിക്കേണ്ട നിബന്ധനകള്‍ നേരത്തേത്തന്നെ സംഘാടകര്‍ക്ക് പോലീസ് നല്‍കുന്നുണ്ട്. കറുപ്പ് വസ്ത്രം ധരിക്കുന്നതിനെയടക്കം വിലക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
കേരളത്തിലാകെ ഒരു ചെറുപര്യടനം പൂര്‍ത്തിയാക്കിയാകും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തുക. പ്രതിഷേധം തിളച്ചുമറിയുമ്പോഴും കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ മുഖ്യമന്ത്രിയെത്തി. തിങ്കളാഴ്ച കണ്ണൂരിലാണ് പരിപാടി
അതിനിടെ, സുരക്ഷ കണക്കിലെടുത്ത് കണ്ണൂരിലെ മുഖ്യമന്ത്രിയുടെ താമസം ഗസ്റ്റ് ഹൗസിലേക്കു മാറ്റി. മുഖ്യമന്ത്രിയുടെ വീട്ടില്‍ താമസിക്കാനായിരുന്നു ആദ്യ തീരുമാനിച്ചിരുന്നത്. പൊലീസിന്റെ ആവശ്യപ്രകാരമാണ് തീരുമാനം മാറ്റിയത്. ഇന്ന് കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പൊലീസ് സുരക്ഷ ശക്തമാക്കി.
പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. തളിപ്പറമ്പ് മന്ന മുതല്‍ പൊക്കുണ്ട് വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണു ഗതാഗത നിയന്ത്രണം.
ആംബുലന്‍സ് ഒഴിച്ചുള്ള വാഹനങ്ങള്‍ കൂനം- പൂമംഗലം - കാഞ്ഞിരങ്ങാട് - മന്ന റോഡ് വഴി പോകണം. രാവിലെ 10.30ന് തളിപറമ്പ് കില ക്യാംപസിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. ശേഷം 12.30ന് ലൈബ്രറി കൗണ്‍സിലിന്റെ ഗ്രന്ഥശാല സംഗമം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പിലും കണ്ണൂര്‍ നഗരത്തിലടക്കം കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഇന്നു കണ്ണൂര്‍ ജില്ലയിലുള്ള മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കുന്നത് കനത്ത സുരക്ഷയാണ്. സിറ്റി, റൂറല്‍ പരിധിയിലെ ഏതാണ്ട് മുഴുവന്‍ പൊലീസുകാരെയും ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തും. മുഖ്യമന്ത്രി കടന്നുപോകുന്ന സമയം ഇടറോഡുകള്‍ അടച്ചിട്ടേക്കും. തളിപ്പറമ്പ് - ശ്രീകണ്ഠപുരം സംസ്ഥാന പാതയിലെ കരിമ്പം ഇടിസിയിലുള്ള കില ക്യാംപസില്‍ ആരംഭിക്കുന്ന രാജ്യാന്തര നേതൃപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കാനാണു മുഖ്യമന്ത്രി ഇന്നു 10.30ന് തളിപ്പറമ്പില്‍ എത്തുന്നത്. ഇതിന്റെ ഭാഗമായി 9 മുതല്‍ 12 വരെ തളിപ്പറമ്പില്‍ ഗതാഗതം നിരോധിച്ചേക്കും.
https://www.facebook.com/Malayalivartha
























