നിലവിളിച്ച് കൂട്ടുകാര്‍.... പാലക്കാട്ട് നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.... കൂട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല

നിലവിളിച്ച് കൂട്ടുകാര്‍.... പാലക്കാട്ട് നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.... കൂട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല .
കുളത്തില്‍ അടിഞ്ഞുകൂടിയ പായലില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ മുങ്ങിപ്പോയി. പട്ടിത്തറ അരിക്കാട് ഒതളൂര്‍ പുളിഞ്ചോട്ടില്‍ തേവര്‍ പറമ്പില്‍ ശിവന്റെ മകന്‍ ജഗന്‍ (17), അരിക്കാട് ഒതളൂര്‍ കൊമ്മാത്ര വളപ്പില്‍ സുകുമാരന്‍െ മകന്‍ സായൂജ് (16) എന്നിവരാണ് മരിച്ചത്.
കപ്പൂര്‍ പഞ്ചായത്തിലെ കല്ലടത്തൂര്‍ വലിയത്ര കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം നീന്തല്‍ പഠിക്കുമ്പോഴായിരുന്നു അപകടം നടന്നത്. ഒരുമാസം മുമ്പാണ് ഇരുവരും നീന്തല്‍ പഠിക്കാന്‍ തുടങ്ങിയത്.
ഇരുവരും കല്ലടത്തൂര്‍ ഗോഖലെ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികളാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. രാവിലെ കുമരനല്ലൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെ കൂട്ടുകാര്‍ക്കൊപ്പം നീന്തല്‍ പഠിക്കാന്‍ കുളത്തിലിറങ്ങിയതാണ് ഇരുവരും.
എട്ട് പേരടങ്ങുന്ന സംഘം നീന്തുന്നതിനിടെ ജഗനും സായൂജും പായലില്‍ കുടുങ്ങിപോകുകയായിരുന്നു.കൂട്ടുകാര്‍ രക്ഷപ്പെടുത്താല്‍ ശ്രമം നടത്തിയെങ്കിലും ഇരുവരും മുങ്ങിപ്പോയി. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
പട്ടാമ്പിയില്‍ നിന്ന് അഗ്‌നിശമന സേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് രാവിലെ പത്തിന് പട്ടാമ്പി ഗവ.ആശുപത്രിയില്‍ നടക്കും.
"
https://www.facebook.com/Malayalivartha
























