ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്നു തുടക്കമാകും..... പരീക്ഷകള്‍ രാവിലെ 9.45 ന് തുടങ്ങും, 4,24,696 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുക

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും. രാവിലെ 9.45 മുതലാണ് പരീക്ഷ. ഇതില്‍ 15 മിനിറ്റ് സമാശ്വാസ സമയം (കൂള്‍ ഓഫ് ടൈം) ആണ്.
4,24, 696 വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതും. പരീക്ഷ എഴുതുന്നവരില്‍ 2,11,904 പേര്‍ പെണ്‍കുട്ടികളും 2,12,792 പേര്‍ ആണ്‍കുട്ടികളുമാണ്.
മലപ്പുറം ജില്ലയിലാണു കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്. 77,803 പേര്‍. കുറവ് ഇടുക്കിയിലും. 11,008 പേര്‍. ഗള്‍ഫില്‍ 505 പേരും ലക്ഷദ്വീപില്‍ 906 പേരും മാഹിയില്‍ 791 പേരും പരീക്ഷ എഴുതും.
. കോവിഡ് സാഹചര്യത്തില്‍ പ്ലസ് വണ്‍ പ്രവേശനവും അധ്യയനവും വൈകിയതിനാലാണ് കഴിഞ്ഞ അധ്യയന വര്‍ഷം പൂര്‍ത്തിയാക്കേണ്ട പരീക്ഷ ഈ അധ്യയന വര്‍ഷത്തേക്ക് നീണ്ടത്. ജൂണ്‍ 30നാണ് പരീക്ഷ പൂര്‍ത്തിയാകുന്നത്.
"
https://www.facebook.com/Malayalivartha
























