അലറിക്കരഞ്ഞ് അമ്മ..... കളിച്ചു കൊണ്ടിരിക്കെ വീട്ടുവളപ്പില്‍ വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു

അലറിക്കരഞ്ഞ് അമ്മ..... കളിച്ചു കൊണ്ടിരിക്കെ വീട്ടുവളപ്പില്‍ വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു
നിലവിളിച്ച് അമ്മ..... വീട്ടുവളപ്പില്‍ വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു. നെടുമങ്ങാട് ആനാട് പഞ്ചായത്തിലെ പറയങ്കാവ് ഷംനാദ് മന്‍സിലില്‍ സിദ്ദീഖ്-സജിന മോള്‍ ദമ്പതികളുടെ മകള്‍ നൈന ഫാത്തിമയാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മാതാവ് നമസ്‌കരിക്കാന്‍ മുറിയിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോള്‍ കുട്ടി ബക്കറ്റില്‍ തലകീഴായി വീണ് കിടക്കുന്നതാണ് കണ്ടത്. അലറിക്കരഞ്ഞു കൊണ്ട് കുഞ്ഞിനെയും എടുത്തു കൊണ്ട് ഉടന്‍ കന്യാകുളങ്ങര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആലിയ ഫാത്തിമ, അസ്‌ന ഫാത്തിമ സഹോദരങ്ങളാണ്. മൂന്നു മക്കളില്‍ ഇളയ മകളാണ് നൈന ഫാത്തിമ . സംഭവം നടക്കുമ്പോള്‍ മാതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
"
https://www.facebook.com/Malayalivartha


























