തിരുവനന്തപുരം പാലോട് പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം പാലോട് പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. നിര്‍മ്മാണശാലയിലെ തൊഴിലാളിയായ താളിക്കുന്ന സ്വദേശി ഷീബ (45) ആണ് മരിച്ചത്.
പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള ആൻ ഫയര്‍ വര്‍ക്സിന്‍റെ പടക്ക നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആൻ ഫയര്‍വര്‍ക്സ്. അപകടത്തിൽ നിര്‍മ്മാണശാലയിലെ തൊഴിലാളികളായ ഷീബ, ജയ, ശ്രീമതി, മഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്.
ഇതിൽ ഷീബയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഓലപടക്കത്തിന് തിരി കെട്ടി കൊണ്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്. വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാലോട് സ്വദേശി അജികുമാറിന്‍റെ ഉടമസ്ഥതയിലുള്ള നിർമ്മാണ യൂണിറ്റിന് 25 മീറ്റർ മാറിയാണ് സംഭരണകേന്ദ്രവുമുള്ളത്.
"https://www.facebook.com/Malayalivartha


























