അഞ്ചാം പിറന്നാളിന് അഞ്ച് രൂപയ്ക്ക് യാത്ര; അഞ്ചാം വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്ക് അഞ്ച് രൂപ നിരക്കിൽ യാത്ര ഒരുക്കി കൊച്ചി മെട്രോയുടെ സമ്മാനം, എത്ര തവണ യാത്ര ചെയ്യണമെങ്കിലും ഓരോ യാത്രയ്ക്കും അഞ്ചു രൂപ ടിക്കറ്റ് എടുത്താൽ മതി

അഞ്ചാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്ന കൊച്ചി മെട്രോ യാത്രക്കാർക്കായി വമ്പൻ സമ്മാനമാണ് ഒരുക്കുന്നത്. അങ്ങനെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്ക് കൊച്ചി മെട്രോ അഞ്ച് രൂപ നിരക്കിൽ യാത്ര ഒരുക്കിയിരിക്കുകയാണ്. ജൂൺ 17നാണ് ഈ ആനുകൂല്യം ലഭ്യമാകുക. അതായത് കൊച്ചി മെട്രോയുടെ ഏതു സ്റ്റേഷനിൽ നിന്ന് എവിടേക്കു യാത്ര ചെയ്താലും ഈ നിരക്കിൽ യാത്ര ചെയ്യാവുന്നതാണ്. എത്ര തവണ യാത്ര ചെയ്യണമെങ്കിലും ഓരോ യാത്രയ്ക്കും അഞ്ചു രൂപ ടിക്കറ്റ് എടുത്താൽ മതിയാകും.
അതായത് മെട്രോയിൽ കൂടുതൽ യാത്രക്കാരെ കയറ്റുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവർക്കു മെട്രോ പരിചയപ്പെടുത്തുക എന്നതാണു ഇതിലൂടെ ലക്ഷ്യമിടുന്നത്. ആലുവയിൽ നിന്നു പേട്ടയിലേക്ക് യാത്ര ആയാലും ഏറ്റവും കുറഞ്ഞ ദൂരത്തിനായാലും 5 രൂപ തന്നെയാവും ടിക്കറ്റ് നിരക്ക് എന്നത്.
അതേസമയം 2017ൽ ജൂൺ 17നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം നിർവ്വഹിച്ചത്. ജൂൺ 19 ന് പൊതുജനങ്ങൾക്കായി കൊച്ചി മെട്രോ തുറന്ന് പ്രവർത്തനം ആരംഭിക്കുകയുണ്ടായി. അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ജൂൺ മാസം ആദ്യം മുതൽ 17വരെ നിരവധി പരിപാടികളാണ് സർക്കാർ മെട്രോ ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























