വീടിന്‍റെ അറ്റകുറ്റപണികൾ പൂർണ്ണമായും ചെയ്ത് തരാമെന്നറിയിച്ച് ഭവന പുനരുദ്ധാരണ പദ്ധതിയുടെ അടിസ്ഥാനത്തിൽ അനുവദിച്ച 35000 രൂപ തട്ടിയെടുത്തു; സിപിഎം നേതാക്കൾ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി പട്ടികജാതി കുടുംബം രംഗത്ത്

സിപിഎം നേതാക്കൾ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി പട്ടികജാതി കുടുംബം രംഗത്ത്. പത്തനംതിട്ടയിലാണ് സംഭവം. പട്ടികജാതി കുടുംബത്തിന്‍റെ വീട് പുനർനിർമ്മാണത്തിന് സർക്കാർ അനുവദിച്ച ഫണ്ട് സിപിഎം നേതാക്കൾ തട്ടിയെടുത്തെന്നാണ് ആരോപണം. നാരങ്ങാനം സ്വദേശി സരസമ്മയാണ് പരാതിക്കാരി. പഞ്ചായത്ത് മെമ്പര്‍മാര്‍ ചേർന്ന് ഇവഖ്‌റ കബളിപ്പിക്കുകയായിരുന്നു.
നേതാക്കൾ ചേർന്ന് പണം കൈക്കലാക്കിയതോടെ സരസമ്മ തദ്ദേശഭരണ ഓംബുഡ്സ്മാന് പരാതി കൊടുത്തു. ആരോപണ വിധേയനായ ബെന്നി ദേവസ്യ സിപിഎം ഏരിയകമ്മിറ്റി അംഗവും അഭിതഭായ് ലോക്കൽകമ്മിറ്റി അംഗവുമാണ്. 2021- 22 സാമ്പത്തിക വർഷത്തിലെ പട്ടിക ജാതി ഭവന പുനരുദ്ധാരണ പദ്ധതിയുടെ അടിസ്ഥാനത്തിൽ സരസമ്മക്ക് 35000 രൂപ അനുവദിക്കുകയായിരുന്നു. നാരങ്ങാനം എസ്ബിഐ ശാഖയിലെ അക്കൗണ്ടിലാൽ പണം വന്നു.
ബാങ്കിൽ പണം വന്നപ്പോൾ പഞ്ചായത്ത് അംഗമായ അഭിതഭായി വീടിന്‍റെ അറ്റകുറ്റപണികൾ പൂർണ്ണമായും ചെയ്ത് തരാമെന്നറിയിച്ചാണ് പണം തട്ടിയെടുക്കുകയായിരുന്നു. ഇവർ സരസമ്മയുമായി ബാങ്കിലെത്തുകയും പണം പിൻവലിക്കുകയും ചെയ്തു.
സാമ്പത്തികമായി വളരെയധികം പരാധീനതകൾ നേരിടുന്ന സരസമ്മയ്ക്ക് മലനാട് മിൽക് സൊസൈറ്റി സഹായമായി 25000 രൂപ കൊടുത്തിരുന്നു. ഇതാണ് പഞ്ചായത്ത് അംഗങ്ങൾ തട്ടിയെടുത്തത്. ഓംബുഡ്സ്മാന് പരാതിനൽകിയിരിക്കുകയാണ്. വീടിന്‍റെ പണികൾ കഴിഞ്ഞെന്ന സർട്ടിഫിക്കേറ്റ് നാരങ്ങാനം പഞ്ചായത്തിലെ അസിസ്റ്റന്‍റ് എഞ്ചിനിയർ നൽകിയിരുന്നു. ഇയാളെ കൂടെ എതിർകക്ഷിയാക്കിയാണ് ഓംബുഡ്സമാന് പരാതി നൽകിയത്.
https://www.facebook.com/Malayalivartha


























