പിണറായയെ തേച്ചാട്ടിച്ച് കോടിയേരിയുടെ പ്രസംഗം അന്തംവിട്ട് സഖാക്കള്‍ എല്ലാ കള്ളത്തരവും പുറത്ത് എന്നാലും കോടിയേരീ ഈ ചതി വേണ്ടായിരുന്നു

സിപിഎം നേതാക്കളുടെയും ഡിവൈഎഫ്‌ഐയുടെ കള്ളങ്ങള്‍ പൊളിച്ചടുക്കാന്‍ എനിക്ക് വേറൊരുത്തന്റെയും സഹായം വേണ്ടടാ എന്ന മട്ടിലായിരുന്നു ഇന്നലത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചവരെ വിമാനത്തില്‍ വെച്ച് തളളിയിടുകയും തല്ലാന്‍ ശ്രമിക്കുകയും ചെയ്ത ജയരാജനെതിരെ വലിയ വിമര്‍ശനമാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നത്. ഇതോടെ വെട്ടിലായ സിപിഎം മുഖ്യമന്ത്രിയെ കൊല്ലാനാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ശ്രമിച്ചതെന്നും പ്രതിഷേധക്കാര്‍ ആരുമറിയാതെ വിമാനത്തില്‍ കടക്കുകയായിരുന്നുവെന്നുമുളള പ്രചാരണം വ്യാപകമായി അഴിച്ചുവിട്ടത്. ഇതിന്റെ മറവില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമവും സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. എന്നാല്‍ ഇരുട്ടടിപോലെയാണ് കോടിയേരിയുടെ പ്രസംഗം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിന്നെ കൂനിന്മേല്‍ കുരു എന്നപോലെ പൈലറ്റിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നു. പ്രതിഷേധിച്ചവര്‍ക്ക് അനുകൂലമായും മര്‍ദ്ധിച്ചവര്‍ക്ക് എതിരെയുമാണ് പൈലറ്റിന്റെ റിപ്പോര്‍ട്ട്. ഇതോടെ സിപിഎമ്മിന്റെ കള്ളക്കളി പുറത്താവുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഏതെങ്കിലും തരത്തില്‍ അനങ്ങിയാല്‍ അടിച്ചിരുത്താന്‍ തന്നെയായിരുന്നു പിണറായി വിജയന്റെ പദ്ധതി. പിണറായിയെ മഹാനാക്കാന്‍ കോടിയേരി നടത്തിയ പ്രസംഗം കള്ളക്കഥകളെല്ലാം പൊളിച്ചടുക്കുകയാണ്
സംഭവത്തിന് പിന്നാലെ കോഴിക്കോട് പുറമേനിയില്‍ നടന്ന പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയെ വിമാനത്തില്‍ കൊല്ലാന്‍ ശ്രമിച്ചുവെന്ന സിപിഎം നേതാക്കളുടെ വാദങ്ങള്‍ എല്ലാം കളവാണെന്നും എന്താണ് തങ്ങളുടെ പദ്ധതിയെന്നുള്ളതും അടിവരയിട്ട് പറയുന്നത്. ഇന്നലെയാണ് പ്രസംഗത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. സംഭവം വിശദീകരിക്കുന്ന കോടിയേരി, പ്രതിഷേധക്കാര്‍ വിമാനത്തില്‍ കയറുമെന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ മുന്‍കൂട്ടി അറിയിച്ചിരുന്നതായും വ്യക്തമാക്കുന്നു.
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വിമാനത്തില്‍ മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് കയറി. കൂടെ സുരക്ഷാ ഉദ്യോഗസ്ഥനുണ്ട്. വിമാനത്തില്‍ കയറുന്നതിന് മുന്‍പു തന്നെ അവിടെയുളള സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് ഒരു സന്ദേശം കൊടുത്തു. യാത്രക്കാരുടെ കൂട്ടത്തില്‍ കയറാന്‍ പോകുന്നവരില്‍ മൂന്ന് പേര്‍ സംശയിക്കപ്പെടേണ്ടവരാണെന്ന് ആയിരുന്നു അത്.
അവര്‍ ഈ വിമാനത്തില്‍ തന്നെ കയറിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അവരെ വേണമെങ്കില്‍ തടഞ്ഞുനിര്‍ത്താമെന്ന് അവര്‍ മുഖ്യമന്ത്രിയോട് പറഞ്ഞതായി കോടിയേരി പറയുന്നു. എന്നാല്‍ അവരാരെങ്കിലും ആയിക്കൊളളട്ടെ അവര്‍ യാത്രക്കാരല്ലേ അവരെ തടഞ്ഞുവെയ്‌ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്നും കോടിയേരി പ്രസംഗത്തില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയെ കരുതിക്കൂട്ടി ആക്രമിക്കാനാണ് വിമാനത്തില്‍ കയറിയതെന്ന സിപിഎം വാദം ആവിയാക്കുന്നതാണ് കോടിയേരിയുടെ വാക്കുകള്‍.
മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുത്തുവെന്ന ഇ.പി ജയരാജന്റെ വാദവും തെറ്റായിരുന്നുവെന്ന് കോടിയേരിയുടെ വാക്കുകളില്‍ വ്യക്തമാകും. വിമാനത്തില്‍ മുന്‍ഭാഗത്താണ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സീറ്റ് കിട്ടിയത്. മുഖ്യമന്ത്രിയുടെ സീറ്റ് പിന്നിലായിരുന്നു. വിമാനം പുറപ്പെട്ടതിന് പിന്നാലെ ഇതില്‍ ഒന്ന് രണ്ട് പേര്‍ ടോയ്‌ലെറ്റില്‍ പോകാനെന്ന വ്യാജേന പിന്‍ഭാഗത്തേക്ക് വന്ന് മുഖ്യമന്ത്രിയുടെ ഇരിപ്പിടമൊക്കെ ശ്രദ്ധിച്ച് നോക്കി വെച്ചു.
വിമാനം ഇറങ്ങിയ ശേഷം മുഖ്യമന്ത്രി ആദ്യം പുറത്തേക്ക് ഇറങ്ങി. ഇതോടെ ധൃതി കൂട്ടി പിന്നിലേക്ക് വരാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്ക് മനസിലായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്താന്‍ പ്രയാസമാണെന്ന്. അപ്പോള്‍ വിമാനത്തില്‍ വെച്ച് മുദ്രാവാക്യം വിളിക്കുകയാണ് ഉണ്ടായതെന്നും കോടിയേരി വിശദീകരിക്കുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തുവെന്നും അതാണ് താന്‍ അവരെ തള്ളിമാറ്റിയതെന്നുമായിരുന്നു ഒപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ വാദം.
https://www.facebook.com/Malayalivartha






















