സ്വപ്ന പറഞ്ഞതെല്ലാം സത്യം? രേഖകള്‍ പുറത്ത് ഷാജ് എഡിജിപിയെ വിളിച്ചത് ഏഴുതവണ;

ഷാജ് കിരണ്‍ എഡിജിപിയെ വിളിച്ചത് ഏഴുതവണ ഫോണ്‍ രേഖകള്‍ പുറത്ത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ നല്‍കിയ രഹസ്യമൊഴിയില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതായി സ്വപ്‌ന സുരേഷ് ആരോപിച്ച ഷാജ് കിരണിന്റെ ഫോണ്‍ രേഖകള്‍ പുറത്ത്. എഡിജിപി അജിത് കുമാറിനെ ഏഴുതവണ വിളിച്ചു. ജൂണ്‍ എട്ടിന് രാവിലെ 11നും 1.40നും ഇടയിലാണ് ഷാജ്കിരണ്‍ എഡിജിപിയുമായി സംസാരിച്ചത്. സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് വിളികള്‍.
തന്റെ രഹസ്യമൊഴി പിന്‍വലിപ്പിക്കാനാണു ഷാജ് കിരണ്‍ എത്തിയതെന്നും വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍.അജിത് കുമാറും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്‌സാപ്പിലൂടെ 56 തവണ വിളിച്ചെന്നും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ, സംസ്ഥാന സര്‍ക്കാരിനെതിരെ സ്വപ്ന നടത്തുന്ന ഗൂഢാലോചനയില്‍ തന്നെയും ഭാഗമാക്കാന്‍ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് ഷാജ് കിരണ്‍ പരാതി നല്‍കിയിരുന്നു. ഏതന്വേഷണത്തോട് സഹകരിക്കുമെന്നും ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha






















