കോടിയേരി കൊടുത്ത പണി ഇപിയെ പൂട്ടാന്‍ കേന്ദ്രം തടവോ പിഴയോ ഉണ്ടാകും ഉടന്‍ നടപടിയെന്ന് കേന്ദ്രമന്ത്രി

ഇന്‍ഡിഗോ വിമാനത്തിലെ അതിക്രമത്തില്‍ പണി വരാന്‍ പോകുന്നത് ഇപി ജയരാജനാണ്. കോടിയേരി കഴിഞ്ഞ ദിവസം മുഖ്യനെ പൊക്കിയടിക്കാന്‍ നടത്തിയ പ്രസംഗം ഇപി ജയരാജനാണ് വിനയായി മാറിയിരിക്കുന്നത്. കോടിയേരിയുടെ പ്രസംഗം ഇങ്ങനെയായിരുന്നു ആ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വിമാനത്തില്‍ മുഖ്യമന്ത്രി കണ്ണൂരില്‍ കയറുന്നു. കൂടെ സുരക്ഷാ ഉദ്യോഗസ്ഥനുണ്ട്. വിമാനത്തില്‍ കയറുന്നതിന് മുന്‍പു തന്നെ അവിടെയുളള സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് ഒരു സന്ദേശം കൊടുത്തു. യാത്രക്കാരുടെ കൂട്ടത്തില്‍ കയറാന്‍ പോകുന്നവരില്‍ മൂന്ന് പേര്‍ സംശയിക്കപ്പെടേണ്ടവരാണെന്ന് ആയിരുന്നു അത്. അവര്‍ ഈ വിമാനത്തില്‍ തന്നെ കയറിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അവരെ വേണമെങ്കില്‍ തടഞ്ഞുനിര്‍ത്താമെന്ന് അവര്‍ മുഖ്യമന്ത്രിയോട് പറഞ്ഞതായി കോടിയേരി പറയുന്നു. എന്നാല്‍ അവരാരെങ്കിലും ആയിക്കൊളളട്ടെ അവര്‍ യാത്രക്കാരല്ലേ അവരെ തടഞ്ഞുവെയ്‌ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്ഷരാര്‍ത്ഥത്തില്‍ മുഖ്യനെ മഹത്വ വത്കരിക്കാന്‍ നടത്തിയ പരാമരമായിരുന്നു ഇത്. എന്നാല്‍ മുഖ്യമന്ത്രിയെ ചിലര്‍ കൊല്ലാന്‍ പാഞ്ഞടുത്തു എന്നും ഞാന്‍ തടഞ്ഞു നിര്‍ത്തി എന്നുമായിരുന്നു ഇപി ജയരാജന്‍ പറഞ്ഞത്. പക്ഷേ ഇപി മുദ്രാവാക്യം വിളിക്കുന്നവരെ മലര്‍ത്തിയടിക്കുന്ന വീഡിയോ പുറത്തുവന്നു. ഇതിനെ പ്രതിരോധിക്കാന്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും പല കള്ളത്തരങ്ങളും പടച്ചുവിട്ടുവെങ്കിലും കോടിയേരി ഒരൊറ്റ പ്രസംഗത്തിലൂടെ എല്ലാം തറയിലിട്ടുടച്ചു. ഇതോടെ യൂത്ത് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയെ കരുതിക്കൂട്ടി ആക്രമിക്കാനാണ് വിമാനത്തില്‍ കയറിയതെന്ന സിപിഎം വാദം ആവിയാവുകയും ചെയ്തു.
ഇതിനിടെ ഹൈബി ഈഡന്‍ ട്വിറ്ററില്‍ ഒരു കളി കളിച്ചു അത് കേന്ദ്രമന്ത്രി ഏറ്റെടുത്തതോടെ ഇപി വെട്ടിലായി. ഇന്‍ഡിഗോ വിമാനം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇപി ജയരാജനെ ഒഴിവാക്കിയതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. വിഡി സതീശനും കട്ടയ്ക്കിറങ്ങിയതോടെ കേന്ദ്രം അന്വേഷണം തുടങ്ങി. തെളിവായി വീഡിയോ കണ്‍മുന്നിലുള്ളതുകൊണ്ടു തന്നെ ഇപി പെട്ടു എന്ന് പറയുന്നതാകും ശരി.
ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ നടന്ന അക്രമസംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന് വ്യക്തമാക്കി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് രംഗത്തുവന്നിരിക്കുന്നത്. ഹൈബി ഈഡന്‍ എംപിയ്ക്ക് ട്വിറ്ററില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയം പരിശോധിച്ചുവരികെയാണ് ഉടന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി യാത്ര ചെയ്തിരുന്ന ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യുവാക്കളെ പിടിച്ചു തള്ളിയത് ഇ.പി. ജയരാജനാണെന്ന് വിമാനക്കമ്പനി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായെങ്കിലും ആദ്യം റിപ്പോര്‍ട്ടില്‍ ഇപിയുടെ പേര് ഒഴിവാക്കിയിരുന്നു. വാസ്തവത്തില്‍ വിമാനത്തിനുള്ളിലെ ക്യാബിന്‍ ക്രൂ പ്രതിഷേധിക്കുന്ന യുവാക്കളെ ശാന്തരാക്കാന്‍ ശ്രമിച്ചിരുന്നു. ഇന്‍ഡിഗോ ചൊവ്വാഴ്ച നടത്തിയ വിശദമായ ആഭ്യന്തരഅന്വേഷണത്തിലാണ് ഈ റിപ്പോര്‍ട്ട്.
അതേസമയം ഇന്‍ഡിഗോ ഈ റിപ്പോര്‍ട്ട് ഡിജിപിയ്ക്ക് നല്‍കിയതായി അറിയുന്നു. മുദ്രാവാക്യം വിളിച്ചതല്ല, മുദ്രാവാക്യം വിളിച്ച യാത്രക്കാരെ അതിക്രൂരമായി വിമാനത്തിനുള്ളില്‍ തല്ലിച്ചതച്ചതാണ് ഗുരുതരമായ കുറ്റകൃത്യമെന്നാണ് പൈലറ്റിന്റെ നിലപാടെന്നറിയുന്നു. അതുകൊണ്ടാണ് മുദ്രാവാക്യം വിളിച്ചതിനെക്കുറിച്ച് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിക്കാതിരുന്നത്. ഇതോടെ യുവാക്കള്‍ക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതിന് കേസെടുക്കാന്‍ തുനിഞ്ഞ പൊലീസ് വെട്ടിലായിരിക്കുകയാണ്. കേസ് കേന്ദ്രം ഏറ്റെടുത്തതോടെ സിപിഎം നാടകം പൊളിയുകയാണ്.
അതുപോലെ തന്നെ സംഭവത്തില്‍ വിമാനക്കമ്പനി ഇന്‍ഡിഗോ അന്വേഷണത്തിന് ഉത്തരവിട്ടു. റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതിയാണ് അന്വേഷണം നടത്തുക. എയര്‍ലൈന്‍ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടാകും. യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത് മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോഴെന്നായിരുന്നു ഇന്‍ഡിഗോയുടെ പ്രാഥമിക റിപ്പോര്‍ട്ട്. എന്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പേര് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പരാതി നല്‍കിയിരുന്നു. റിപ്പോര്‍ട്ട് തയാറാക്കിയ തിരുവനന്തപുരം മാനേജര്‍ക്ക് സിപിഎം ബന്ധമെന്നും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവിക്ക് വി.ഡി.സതീശന്‍ പരാതി നല്‍കിയത്. എന്നാല്‍, പണിയില്ലാത്തവര്‍ തനിക്കെതിരെ പരാതി നല്‍കട്ടേയെന്നായിരുന്നു ഇതിനോട് ഇ.പി.ജയരാജന്റെ പ്രതികരണം. വിഷയത്തില്‍ ഇടപെടുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും പ്രതികരിച്ചിരുന്നു.
ജൂണ്‍ 13നാണ് സംഭവമുണ്ടായത്. മുഖ്യമന്ത്രി കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ.നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എന്നിവര്‍ 'മുഖ്യമന്ത്രി രാജിവയ്ക്കുക' എന്ന മുദ്രാവാക്യവുമായി പ്രതിഷേധിക്കുകയായിരുന്നു. ഇവരെ ഇ.പി.ജയരാജന്‍ സീറ്റുകള്‍ക്കിടയിലേക്കു തള്ളിയിട്ടു. മുഖ്യമന്ത്രിയുടെ പിഎയുടെയും ഗണ്‍മാന്റെയും പരാതിയില്‍ മജീദിനെയും നവീന്‍ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















