‘പത്താംക്ലാസ് പരീക്ഷയിൽ തോറ്റവർ എന്തിന് നിരാശരാകണം? അടിപൊളിയായൊരു വിനോദയാത്ര പോകാം, ഗെയിമും കളിക്കാം...’ പത്താം ക്ലാസിൽ പരാജയപ്പെട്ടവരുമായി ഒരുദിവസത്തെ വിനോദയാത്ര! വെങ്ങാടുള്ള വാട്ടർതീം പാർക്കിലേക്ക് പോകാൻ അവസരം... ഒരാഴ്ചയ്ക്കുള്ളിൽ തന്നെ എല്ലാം റെഡിയാകും

കഴിഞ്ഞ ദിവസമാണ് പത്താം ക്ലാസ് റിസൾട്ട് വന്നത്. ജയിച്ചവർക്ക് ആശംസകൾ നിറയുന്നപോലെ തന്നെ തോറ്റവരെയും കൈവിടാതെ പലരും എത്തിയിട്ടുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ [പുറത്ത് വരുന്നത്. ‘പത്താംക്ലാസ് പരീക്ഷയിൽ തോറ്റവർ എന്തിന് നിരാശരാകണം? അടിപൊളിയായൊരു വിനോദയാത്ര പോകാം, ഗെയിമും കളിക്കാം’- പരാജയപ്പെട്ട കുട്ടികളെ ഇങ്ങനെ ഏറെ സന്തോഷത്തോടെ സ്വീകരിക്കുന്നത് വളാഞ്ചേരിക്കടുത്ത് മാറാക്കര പഞ്ചായത്താണ്.
എസ്.എസ്.എൽ.സി. ഫലം വന്നതിന് പിറ്റേദിവസം തന്നെ ’ജയിക്കാനായി തോറ്റവർക്കൊപ്പം’ എന്നപേരിൽ ശ്രദ്ധേയമായി പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി ഇപ്പോൾ. അതായത് പത്താം ക്ലാസിൽ പരാജയപ്പെട്ടവരുമായി ഒരുദിവസത്തെ വിനോദയാത്രയാണ് ആദ്യം ലക്ഷ്യം വയ്ക്കുന്നത്. ഒരാഴ്‌ചയ്ക്കുള്ളിൽത്തന്നെ യാത്ര സംഘടിപ്പിക്കുന്നതാണ്. വെങ്ങാടുള്ള വാട്ടർതീം പാർക്കിലേക്കാണ് ഇവർ പോകുന്നത്. ഇതേതുടർന്ന് മനഃശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ തന്നെ കൗൺസലിങ്.
മാനസികപിരിമുറുക്കവും നിരാശാബോധവും കുറയ്ക്കാൻ പ്രത്യേക ഗെയിമുകളും കുട്ടികൾക്കു നൽകും. മനഃശാസ്ത്രജ്ഞരുടെയും കൗൺസലർമാരുടെയും സേവനം ഉപയോഗപ്പെടുത്തുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ കുട്ടികൾ ആരൊക്കെയെന്ന് വാർഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കണ്ടെത്തുക. കുട്ടികൾ ആരെന്നോ അവരുടെ പേരുവിവരമോ പരസ്യപ്പെടുത്തുന്നതല്ല. കൂടാതെ പരിപാടിയുടെ ചിത്രങ്ങളും പുറത്തുവിടില്ല. 20 വാർഡുകളാണ് മാറാക്കര പഞ്ചായത്തിൽ ഉള്ളത്.
അതോടൊപ്പം തന്നെ മാറാക്കര പഞ്ചായത്തിലുള്ള കുട്ടികൾക്കു മാത്രമാണ് അവസരം നൽകുക. ‘പരാജയത്തിൽനിന്ന് തുടങ്ങിയവരാണ് ചരിത്രത്തിലെ വലിയ വിജയികൾ’ എന്നതാണ് പദ്ധതിയുടെ പ്രമേയമെന്ന് പ്രസിഡന്റ് ടി.പി. സജ്‌ന, വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട് എന്നിവർ പറയുകയുണ്ടായി. കുട്ടികൾക്ക് തുടർപഠന സഹായങ്ങളടക്കം നൽകാൻ പഞ്ചായത്ത് ഒരുക്കമാണെന്നും അവർ വ്യക്തമാക്കുകയുണ്ടായി.
അതേസമയം നിലമ്പൂർ എരഞ്ഞിമങ്ങാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി. തോറ്റ കുട്ടികളുമായി വിനോദയാത്രപോകാൻ എ.ഐ.എസ്.എഫ്. ചാലിയാർ പഞ്ചായത്ത് കമ്മിറ്റിയും തീരുമാനിച്ചിരിക്കുകയാണ്. കൂടാതെ കുടുംബാംഗങ്ങളെയും ഈ യാത്രയിൽ പങ്കാളികളാക്കും.
https://www.facebook.com/Malayalivartha






















