മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമാനത്തിനുള്ളിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍... വിഷയത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമാനത്തിനുള്ളിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍. വിഷയത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ . വിഷയം പരിശോധിച്ച് വരികയാണെന്നും ജ്യോതിരാദിത്യസിന്ധ്യ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്.
ഹൈബി ഈഡന്റെ ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കയ്യേറ്റം ചെയ്തുവെന്നായിരുന്നു ഹൈബി ഈഡന്റെ ട്വീറ്റ്. വിമാന പ്രതിഷേധത്തിന്റെ വീഡിയോയും ഹൈബി ഈഡന്‍ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ ട്വീറ്റിന് മറുപടിയുമായി ജ്യോതിരാധിത്യ സിന്ധ്യ എത്തി.
അതേസമയം വിമാനത്തിനുള്ളിലെ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ റ്റി.വി വിജിത്ത് നല്‍കിയ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് . ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് വിഡി സതീശന്‍ . ഇതുസംബന്ധിച്ച് ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവിക്ക് വിഡി സതീശന്‍ പരാതി നല്‍കി. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പോലീസിന് നല്‍കിയതെന്നും വിഡി സതീശന്‍ .
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ ഇ.പി ജയരാജന്റെ പേര് പോലും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തത് ഏറെ ദുരൂഹമാണ്. വിമാനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ഇ.പി ജയരാജന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞതും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചതും മുഖ്യമന്ത്രി വിമാനത്തില്‍ നിന്നും ഇറങ്ങിയ ശേഷം പ്രതിഷേധം നടന്നുവെന്നാണ്. ഇത്തരം സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് മാനേജരുടെ റിപ്പോര്‍ട്ടില്‍ വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവി വരുണ്‍ ദേവേദിക്ക് പ്രതിപക്ഷ നേതാവ് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം വിമാനത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ മുദ്യാവാക്യം വിളിച്ച ഫര്‍സിന്‍ മജീദും ഇപി ജയരാജനെതിരെ പരാതി നല്‍കി. ഇന്‍ഡിഗോ വിമാന കമ്പനി അധികൃതര്‍ക്കാണ് പരാതി നല്‍കിയത്. ഇപി ജയരാജന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ഇ പി ജയരാജന്‍ വിമാനത്തില്‍ വെച്ച് അക്രമിച്ച് പരിക്കേല്‍പ്പിച്ചു എന്നാണ് പരാതിയില്‍.
മുഖ്യമന്ത്രിയെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മൂന്ന് യുവാക്കള്‍ പാഞ്ഞടുത്തുവെന്നാണ് ഇന്‍ഡിഗോയുടെ എയര്‍ പോര്‍ട്ട് മാനേജര്‍ പോലീസിനുനല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
് വിമാനത്തിനുള്ളിലെ വധശ്രമവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി പ്രതീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ഇന്‍ഡിഗോ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha






















