പാചകവാതക കണക്ഷന്‍ പുതിയ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ കമ്പനികള്‍ വര്‍ദ്ധിപ്പിച്ചു, ഒറ്റയടിക്ക് കൂട്ടിയത് 750 രൂപ, പുതുക്കിയ നിരക്ക് നിലവില്‍ വന്നു

പാചകവാതക കണക്ഷന്‍ പുതിയ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ കമ്പനികള്‍ വര്‍ദ്ധിപ്പിച്ചു, ഒറ്റയടിക്ക് കൂട്ടിയത് 750 രൂപ, പുതുക്കിയ നിരക്ക് നിലവില്‍ വന്നു.
ഇനി മുതല്‍ പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ സിലിണ്ടര്‍ ഒന്നിന് 2,200 രൂപ സെക്യൂരിറ്റിയായി അടക്കണം. നിലവില്‍ ഇത് 1,450 രൂപയായിരുന്നു. 14.2 കിലോ സിലിണ്ടര്‍ കണക്ഷന്റെ തുകയാണ് 1,450ല്‍ നിന്ന് 2,200 രൂപയാക്കിയത്. ഇതിനുപുറമേ 5 കിലോ സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയും കൂട്ടിയിട്ടുണ്ട്.
നിലവില്‍ 800 രൂപയായിരുന്നത് 1,150 രൂപയാക്കി. ഗ്യാസ് റെഗുലേറ്ററുകളുടെ വിലയും കൂട്ടി. നേരത്തെ 150 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി 250 രൂപ നല്‍കണം.കൃത്യമായി പറഞ്ഞാല്‍ 14.2 കിലോ സിലിണ്ടര്‍ കണക്ഷന്‍ എടുക്കുന്ന ഉപഭോക്താവിന് ഒറ്റയടിക്ക് 850 രൂപ അധികം നല്‍കേണ്ടി വരും. 5 കിലോ സിലിണ്ടര്‍ കണക്ഷനായി 450 രൂപയും അധികം കൊടുക്കേണ്ടി വരുന്നു.
" f
https://www.facebook.com/Malayalivartha






















