അന്വേഷണ ഏജൻസികൾക്ക് ആശങ്കയായി സ്വപ്നാ സുരേഷിന്റേതെന്ന പേരിൽ പുറത്തുവന്ന ‘സത്യവാങ്മൂലം’; അന്വേഷണത്തെ അട്ടിമറിക്കാനെന്ന് സൂചന, ഇത്തരമൊരു നീക്കം സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ഇ.ഡി.തുടരന്വേഷണത്തിന് ഒരുങ്ങുമ്പോൾ... കസ്റ്റംസിനെ വലച്ചത് ആ ഒരൊറ്റ കാര്യം

സംസ്ഥാത്തെ ഒന്നടങ്കം ഞെട്ടിച്ച സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റേതെന്ന പേരിൽ പുറത്തുവന്നിരിക്കുന്ന ‘സത്യവാങ്മൂലം’ അന്വേഷണത്തെ അട്ടിമറിക്കാനെന്ന സൂചന അന്വേഷണ ഏജൻസികൾക്ക് ആശങ്കയായി മാറിയിരിക്കുകയാണ്. അതായത് ഒന്നരവർഷംമുമ്പ് പുറത്തുവന്ന മൊഴികൾക്കൊപ്പം പുതിയ കാര്യങ്ങൾ കൂട്ടിച്ചേർത്താണ് ഇത് പുറത്തുവന്നിരിക്കുന്നത്. സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തുടരന്വേഷണത്തിന് ഒരുങ്ങുമ്പോഴാണ് ഇത്തരമൊരു നീക്കം എന്നതും ശ്രദ്ധേയമാണ്.
അതോടൊപ്പം തന്നെ സ്വപ്നയുടെ തൊണ്ണൂറു ശതമാനം ആരോപണങ്ങൾക്കും ശക്തമായ തെളിവുകളില്ലെന്നതാണ് കസ്റ്റംസിനെ ഏറെ വലച്ചത്. ഇതാണ് തെളിവില്ലാത്ത കാര്യങ്ങൾ ഒഴിവാക്കി കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അതേ ആരോപണങ്ങളാണ് സ്വപ്ന മാധ്യമങ്ങൾക്കു മുന്നിൽ വീണ്ടും പറയുന്നതും ഇപ്പോൾ സത്യവാങ്മൂലത്തിലുണ്ടെന്ന രീതിയിൽ പുറത്തുവന്നിരിക്കുന്നതും. അങ്ങനെ ആരോപണമുയർന്നവരെ ചോദ്യംചെയ്ത് അവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് അസ്വാഭാവികമായി എന്തെങ്കിലുമുണ്ടെങ്കിൽ കണ്ടെത്തിയാൽ മാത്രമേ കേസ് മുന്നോട്ടുപോകുകയുള്ളു.
കൂടാതെ കേസിന്റെ നിർണായക വിവരങ്ങൾ പുറത്താവുന്നതാണ് ഇ.ഡി.യെ ആശങ്കയിലാക്കുന്നത്. ആരോപിതർക്ക് തയ്യാറെടുക്കാനും തെളിവുകൾ നശിപ്പിക്കാനുമുള്ള സമയം ലഭിക്കുമെന്നത് അന്വേഷണത്തെ സാരമായി തന്നെ ബാധിക്കുന്നതാണ്. സത്യവാങ്മൂലം കോടതിയിൽ നൽകിയാൽ അത് പൊതുരേഖയാണെങ്കിലും അതിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾതന്നെയാണ് രഹസ്യമൊഴിയിലും വരിക. അതിനാൽ തന്നെ പൊതുരേഖയായി പരിഗണിക്കാമോ എന്നത് നിയമവ്യാഖ്യാനം വേണ്ട വിഷയമാണ്.
അതേസമയം രഹസ്യമൊഴിയുമായി ബന്ധപ്പെട്ട ഒരുകാര്യവും പുറത്തുപോകരുതെന്നാണ് ചട്ടം എന്നത്. ആ സ്ഥിതിക്ക് സത്യവാങ്മൂലം പുറത്തുപോയത് ശരിയല്ലെന്നാണ് ഒരുവിഭാഗം നിയമവിദഗ്ധർ നിലവിൽ അഭിപ്രായപ്പെടുന്നത്. രഹസ്യമൊഴിക്കു മാത്രമേ പുറത്തുവിടരുതെന്ന ആനുകൂല്യം ലഭിക്കൂ എന്നും പൊതുരേഖ എന്ന അർഥത്തിൽ സത്യവാങ്മൂലം പുറത്തുവിടുന്നതിൽ പ്രശ്നമില്ലെന്നുമാണ് മറ്റൊരുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha






















