Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

എസ് എസ് എല്‍ സി ചോദ്യ പേപ്പര്‍ ചോര്‍ത്തല്‍ കേസ്... പരീക്ഷാ ഭവന്‍ സെക്രട്ടറി പാസ്സാക്കി വന്ന ചെക്കായതിനാലാണ് താന്‍ മറ്റൊന്നും നോക്കാതെ ഒപ്പിട്ടതെന്ന് പരീക്ഷാ കമ്മീഷണര്‍, പെട്ടെന്ന് പരീക്ഷ നടക്കേണ്ടതിനാലാണ് ക്വട്ടേഷന്‍ ക്ഷണിക്കാന്‍ സാധിക്കാത്തതെന്നും മൊഴി,  പരീക്ഷാഭവന്‍ സെക്രട്ടറി അടക്കം 7 പ്രതികള്‍, പ്രതികളുടെ വഞ്ചന കാരണം പരീക്ഷകള്‍ റദ്ദാക്കിയതിലും പുന: പരീക്ഷ നടത്തിയതിലും വച്ച് സംസ്ഥാന സര്‍ക്കാരിന് 1.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സിബിഐ കണ്ടെത്തല്‍:

18 JUNE 2022 02:05 PM IST
മലയാളി വാര്‍ത്ത

പരീക്ഷാഭവനില്‍ നിന്നും സെക്രട്ടറി പാസ്സാക്കി വന്ന ചെക്കായതിനാലാണ് താന്‍ മറ്റൊന്നും നോക്കാതെ വ്യാജപ്പേരിലുള്ള മണി പ്രിന്റേഴ്‌സിന് നല്‍കാനുള്ള അച്ചടിപ്പണ ചെക്കില്‍ ഒപ്പിട്ടതെന്ന് പരീക്ഷാ കമ്മീഷണര്‍ എം. ഗോപാലന്‍ സാക്ഷിമൊഴി നല്‍കി.

 

വിചാരണ കോടതിയായ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ. സനില്‍കുമാര്‍ മുമ്പാകെയാണ് പ്രതികളുടെ ഉന്നത ഗൂഢാലോചന വെളിച്ചത്ത് വരുന്ന നിര്‍ണ്ണായക മൊഴി രേഖപ്പെടുത്തിയത്.സി ബി ഐ കുറ്റപത്രത്തിലില്ലാത്ത സാക്ഷിയെ പ്രോസിക്യൂട്ടര്‍ അരുണ്‍ ആന്റണി അഡീ. സാക്ഷിപ്പട്ടികയിലെ അഞ്ചാം സാക്ഷിയാക്കി കോടതി മുഖേന വിളിച്ചു വരുത്തുകയായിരുന്നു.

 

 

2005 മാര്‍ച്ചിലെ പരീക്ഷ പെട്ടന്ന് നടക്കേണ്ടതിനാലാണ് ചോദ്യക്കടലാസ് അച്ചടിയ്ക്ക് മറ്റുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കാന്‍ സാധിക്കാത്തത്. സംശയമുള്ള തുകകളില്‍ താന്‍ ഫിനാന്‍സ് ഓഫീസറുടെ അഭിപ്രായം തേടാറുണ്ട്. ഇദ്ദേഹം തിരിച്ചറിഞ്ഞ ഓഫീസ് ഫയലുകള്‍ പ്രോസിക്യൂഷന്‍ ഭാഗം 229 നമ്പര്‍ രേഖയാക്കി കോടതി തെളിവില്‍ സ്വീകരിച്ചു.

സംസ്ഥാന എസ് എസ് എല്‍ സി ചോദ്യ പേപ്പര്‍ പ്രസ്സില്‍ നിന്നും ചോര്‍ത്തി വിറ്റെന്ന സിബിഐ കേസിലാണ് പ്രതികളെ കുറ്റപ്പെടുത്തുന്ന സാക്ഷിമൊഴി കോടതി മുമ്പാകെ വന്നത്.



സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച അഴിമതി കേസിന്റെ വിചാരണയാണ് സി ബി ഐ കോടതിയില്‍ പുരോഗമിക്കുന്നത്. അഴിമതി നിരോധന നിയമത്തിലെ 13 (1) (ഡി) (പൊതു സേവകന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷിക്ക് അന്യായ സാമ്പത്തിക നേട്ടമുണ്ടാക്കി നല്‍കല്‍ , സര്‍ക്കാരിന് അന്യായ നഷ്ടം വരുത്തല്‍) , ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന) , 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കല്‍) എന്നീ കുറ്റങ്ങള്‍ വിചാരണക്ക് മുന്നോടിയായി ചുമത്തിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്.

മണി പ്രിന്റേഴ്‌സ് എന്ന വ്യാജപേരിലുള്ള കടലാസ് സ്ഥാപനത്തിന്റെ പേരില്‍ എസ് എസ് എല്‍ സി ചോദ്യ പേപ്പര്‍ അച്ചടിച്ച വിശ്വനാഥന്‍ പ്രിന്റേഴ്‌സ് ആന്റ് പബ്ലിഷേഴ്‌സ് ഉടമ ചെന്നൈ നുങമ്പാക്കം ഹൈ റോഡ് നാലാം തെരുവില്‍ താമസം രാജന്‍ ചാക്കോ , മണി പ്രിന്റേഴ്‌സിന്റെ വ്യാജ പേരില്‍ ബാങ്ക് അക്കൗണ്ടു വഴി തുക മാറിയെടുത്ത ഭാര്യ അന്നമ്മ ചാക്കോ , മാനേജിംഗ് ഡയറക്ടര്‍ വി. സുബ്രഹ്മണ്യന്‍ , സംസ്ഥാന പരീക്ഷാഭവന്‍ മുന്‍ സെക്രട്ടറി കാക്കനാട് മൂലേപ്പാടം റോഡ് അതിരയില്‍ താമസം വി. സാനു , കണിയാപുരം അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ കാര്യവട്ടം അമലീനയില്‍ താമസം സി.പി. വിജയന്‍ നായര്‍ , പൂജപ്പുര പരീക്ഷാഭവനിലെ മുന്‍ സെക്രട്ടറി വഴയില രാധാകൃഷ്ണ ലെയിന്‍ പുഷ്യരാഗം വീട്ടില്‍ എസ്.രവീന്ദ്രന്‍ , പരീക്ഷാ ഭവനിലെ എല്‍.ഡി. ക്ലാര്‍ക്ക് കെ. അജിത് കുമാര്‍ എന്നിവരാണ് കേസിലെ 1 മുതല്‍ 7 വരെയുള്ള പ്രതികള്‍. ഒന്നാം പ്രതിയായിരുന്ന വിശ്വനാഥന്‍ പ്രസ്സിന്റെ ജനറല്‍ മാനേജര്‍ രാജന്‍ ചാക്കോ ,മൂന്നാം പ്രതി സുബ്രഹ്മണ്യന്‍ , ഏഴാം അജിത് കുമാര്‍ എന്നിവര്‍ വിചാരണ തുടങ്ങും മുമ്പേ മരണപ്പെട്ടു.

 



2005 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ ചോര്‍ത്തല്‍ സംഭവം നടന്നത്. പൊതുസേവകരായ ഉദ്യോഗസ്ഥര്‍ മറ്റു പ്രതികളുമായി ഗൂഡാലോചന നടത്തി ഫെബ്രുവരിയില്‍ നടന്ന മോഡല്‍ പരീക്ഷയുടെയും മാര്‍ച്ചിലെ പ്രധാന പരീക്ഷയുടെ ചോദ്യപേപ്പറും മോഷ്ടിച്ച് ചോര്‍ത്തി പലര്‍ക്കും വിറ്റഴിച്ച് അനര്‍ഹമായ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് സി ബി ഐ കേസ്. ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഒരു പെണ്‍കുട്ടിക്ക് ലഭിച്ചത് കൂട്ടുകാരിക്ക് കൈമാറിയതോടെയാണ് കള്ളി വെളിച്ചത്തായത്.

സംഭവം പുറം ലോകമറിഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കി പുന: പരീക്ഷ നടത്തുകയായിരുന്നു. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമ വിരുദ്ധമായ മാര്‍ഗ്ഗത്തിലൂടെയാണ് വിശ്വനാഥന്‍ പ്രസ്സിന് അച്ചടിക്കരാര്‍ നല്‍കിയതെന്നും സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തി. അച്ചടിക്കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ 2004 നവംബര്‍ 16ന് പരീക്ഷാഭവന്‍ സെക്രട്ടറി മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി നിയമവിരുദ്ധമായി പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. സര്‍ക്കാര്‍ ഓഫീസിലെ നോട്ട് ഫയലുകളില്‍ കൃത്രിമം കാട്ടി പരീക്ഷാ കമ്മീഷണറെ തെറ്റിദ്ധരിപ്പിച്ചാണ് ധൃതിയില്‍ കരാര്‍ നല്‍കിയതെന്നും സംസ്ഥാന സര്‍ക്കാരിനെ പ്രതികള്‍ വഞ്ചിച്ചതായും സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



പ്രതികളുടെ വഞ്ചനാപരമായ പ്രവൃത്തികള്‍ കാരണം പരീക്ഷകള്‍ റദ്ദാക്കിയതിലും പുന: പരീക്ഷ നടത്തിയതിലും വച്ച് സംസ്ഥാന സര്‍ക്കാരിന് 1. 32 കോടി രൂപയുടെ നഷ്ടം പ്രതികള്‍ വരുത്തിയതായും സിബിഐ കണ്ടെത്തിയതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

2002 മുതല്‍ മണി പ്രിന്റേഴ്‌സിന്റെ പേരില്‍ രാജന്‍ ചാക്കോ ചോദ്യ പേപ്പര്‍ അച്ചടിക്കരാര്‍ സമ്പാദിച്ചിരുന്നത് പരീക്ഷാ നടത്തിപ്പിലെ ഉദ്യോഗസ്ഥരുമായി ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അന്നമ്മ ചാക്കോ അക്കൗണ്ട് തുടങ്ങി പണം കൈപ്പറ്റി. തന്റെ സ്ഥാപനവുമായി അച്ചടിക്കരാര്‍ നിലവിലില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് വി. സുബ്രഹ്മണ്യന്‍ വിശ്വനാഥ് പ്രിന്റേഴ്‌സില്‍ ചോദ്യപേപ്പര്‍ അച്ചടിച്ചത്. എസ്.രവീന്ദ്രന്‍ , സി.പി.വിജയന്‍ നായര്‍ , വി. സാനു എന്നിവര്‍ ചേര്‍ന്നാണ് മണി പ്രിന്റേഴ്‌സിന്റെ പേരില്‍ ചെക്കുകള്‍ നല്‍കിയത്. വിചാരണ കൂടാതെ തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നേരത്തേ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ട് പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. പ്രതികള്‍ കൃത്യം ചെയ്തതായി അനുമാനിക്കാന്‍ അടിസ്ഥാാമുണ്ടെന്നും പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉള്ളതായും വിലയിരുത്തിയാണ് വിചാരണ നേരിടാന്‍ ഉത്തരവിട്ടത്.

ആദ്യ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന വഞ്ചിയൂര്‍ ഖാദി ബോര്‍ഡിന് സമീപം ബിന്ദു വിജയന്‍ ( 49 ) , ചെന്നൈ ടി നഗറില്‍ സിന്ധു സുരേന്ദ്രന്‍ ( 49 ) എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി 2 പേര്‍ക്കുമെതിരായ കേസ് റദ്ദാക്കിയിട്ടുണ്ട്.

 

 

2 പേര്‍ക്കും കൃത്യത്തില്‍ നേരിട്ട് പങ്കാളിത്തമുള്ളതായ തെളിവുകള്‍ സിബിഐക്ക് ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് ഹൈക്കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയത്. കേസില്‍ പ്രതിയായിരുന്ന ചെന്നൈ വിശ്വനാഥന്‍ പ്രിന്റേഴ്‌സ് ആന്റ് പബ്ലിഷേഴ്‌സിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന കെ. സുരേഷിനെ ( 43 ) കേസന്വേഷണ ഘട്ടത്തില്‍ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.

 

സുരേഷ് താന്‍ ചെയ്ത കൃത്യവും മറ്റു പ്രതികള്‍ ചെയ്ത കുറ്റകൃത്യങ്ങളും ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെ രഹസ്യ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് സി ബി ഐ കോടതി ഇയാള്‍ക്ക് മാപ്പ് നല്‍കി പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് മാപ്പുസാക്ഷിയാക്കിയത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരമാണ് കോടതി സുരേഷിനെ മാപ്പുസാക്ഷിയാക്കിയത്. വിചാരണ വേളയില്‍ മാപ്പുസാക്ഷി രഹസ്യമൊഴി തിരുത്തി കൂറുമാറി പ്രതിഭാഗം ചേര്‍ന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 പ്രകാരം വ്യാജ തെളിവു നല്‍കിയെന്ന കുറ്റത്തിന് കോടതിക്ക് നേരിട്ട് കേസെടുക്കാവുന്നതാണ്. കൂട്ടു പ്രതിയാണ് രഹസ്യമൊഴി വിചാരണയില്‍ തിരുത്തുന്നതെങ്കില്‍ അതേ കേസില്‍ വീണ്ടും പ്രതിസ്ഥാനത്ത് ചേര്‍ത്ത് പ്രത്യേക വിചാരണ ചെയ്യുന്നതാണ്.




സിബിഐ ഇന്‍സ്‌പെക്ടര്‍ പി.അരിന്‍ ചന്ദ്ര ബോസ് 2007 ജൂണ്‍ 11 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അഴിമതി നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. കുറ്റപത്രത്തോടൊപ്പം 337 രേഖകളും 48 പേരടങ്ങുന്ന സാക്ഷിപ്പട്ടികയും സിബിഐ ഹാജരാക്കിയിട്ടുണ്ട്. രണ്ടു ഘട്ടമായാണ് സി ബി ഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

 

 "

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (13 minutes ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (14 minutes ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (18 minutes ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (23 minutes ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (25 minutes ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (32 minutes ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (59 minutes ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (1 hour ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (1 hour ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (2 hours ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (3 hours ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (3 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (4 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (4 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (4 hours ago)

Malayali Vartha Recommends