സ്വപ്നയുടെ വിരട്ട് ഏറ്റു ക്ലിഫ് ഹൗസില്‍ മൗനവ്രതം പിണറായി ഭയന്നു ഇനി കുറ്റസമ്മതം? ശാരീരീകമായും പിണറായി അസ്വസ്ഥനെന്ന്

തനിക്കെതിരെ എന്ത് ആരോപണം വന്നാലും മാധ്യമങ്ങളുടെ മുന്നിലെത്തിന്‍ തന്റേതായ ശൈലിയില്‍ അധികാരത്തിന്റെ ഗര്‍വില്‍ മറുപടി പറയുന്ന മുഖ്യനെ തിരയുകയാണ് പ്രതിപക്ഷം. പിണറായി വിജയന് ഇത് എന്തു പറ്റി എന്നാണ് എല്ലാവരും ചോദിക്കുന്നത്. സ്വര്‍ണക്കടത്തില്‍ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകള്‍ അദേഹത്തെ മാനസീകമായി തളത്തി എന്നതിന്റെ സൂചനയായിട്ടാണ് അദേഹം പ്രതികരിക്കാത്തതിനെ പ്രതിപക്ഷം കാണുന്നത്.
മാത്രമല്ല ഈ ആരോപണങ്ങള്‍ മാനസീകമായെന്നപോലെ ശാരീരീകമായും മുഖ്യമന്ത്രി പിണറായി വിജയനെ തളത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്ക് ശാരീരിക അസ്വസ്ഥതകളെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളാല്‍ മുഖ്യമന്ത്രി വിശ്രമത്തിലാണെന്നാണ് ക്ലിഫ്ഹൗസില്‍ നിന്ന് ലഭിച്ച വിവരം. മാത്രമല്ല ഈ ആരോപണങ്ങളില്‍ കുടുംബവും അസ്വസ്ഥമാണ് മൗരത്തിലാണ് എല്ലാവരും, മുഖ്യമന്ത്രിയ്ത്ത് തൊണ്ടയ്ക്ക് ബുദ്ധിമുട്ടുളളതിനാല്‍ സംസാരിക്കുന്നതിനും വിലക്കുണ്ട്. വിശ്രമത്തിലായതിനാല്‍ തന്നെ തിരുവനന്തപുരത്ത് വെച്ച് നടന്ന ലോക കേരള സഭയുടെ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് മുഖ്യമന്ത്രി ചടങ്ങിനെത്താത്തതെന്ന് സംഘാടകരെ അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ അസുഖത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സ്വപ്‌നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്ത ദിവസങ്ങളില്‍ അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
എന്നാല്‍ നിലവില്‍ കോണ്‍ഗ്രസ് പിണറായിയെ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതുപോലെ പിണറായി വിജയനെ വേട്ടയാടുന്നില്ലെന്നുള്ളത് ഒരു വസ്തുതയാണ്. എന്നിട്ടും പിണറായി എന്തുകൊണ്ട് ഇത്രയും ഉള്‍വലിയുന്നു എന്നുള്ളത് വളരെ പ്രസക്തമായൊരു ചോദ്യമാണ്. ആ ചോദ്യത്തിന് ഉത്തരമായി കുമ്മനം രാജശേഖരന്‍ പറയുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി മൗനം കുറ്റം ഏറ്റെടുക്കുന്നതന് തെളിവാണെന്നാണ്. അദേഹത്തിന്റെ മൗനം തെറ്റ ചെയ്തതിന് തുല്യമാണെന്നും. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം സംഘടിപ്പിക്കുമ്പോള്‍ അതിനെതിര്‍ക്കാന്‍ സിപിഎം കേരളത്തില്‍ വ്യാപക അക്രമം അഴിച്ചുവിടുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച അരോപണള്‍ വളരെ ഗൗരവകരമാണ്. എന്നാല്‍ കേരളാ പോലീസിന് ഒരനക്കവും തട്ടിയില്ലെന്നും സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും പറയാത്ത പക്ഷം കേരളം പിണറായി കുറ്റക്കാരനു തുല്യമാണെന്നുമാണ് കുമ്മനം രാജശേഖരന്‍ പറയുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ കൃത്യമായ അന്വേഷണമാണ് നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ഗൗരവമേറിയ ആരോപണങ്ങള്‍ ഉണ്ടായിട്ടും പോലീസിന് അനക്കമില്ല. എന്നാല്‍ പൊലീസിന്റെയും സിപിഎം ഗുണ്ടകളുടെയും അഴിഞ്ഞാട്ടം കാരണം ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുളള സ്വാതന്ത്ര്യം കേരളത്തില്‍ നഷ്ടമാകുന്നു. അവരുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു. സ്വര്‍ണ്ണത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുന്നുണ്ടെന്നും അത് കൃത്യമായ രീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസേമയം ഷാജ് കിരണ്‍ പിണറായിയുടെ ദൂതനാണെന്ന് സ്വപ്‌ന പറഞ്ഞതില്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇത് തെളിയിക്കുന്ന ഫോണ് രേഖകളാണ് ലഭിച്ചിരിക്കുന്നത്. സരിത്തിന്റെ അറസ്റ്റ് സംഭവിച്ചതിനെ തുടര്‍ന്ന് ഷാജ് കിരണിനെ രണ്ട് എഡിജിപിമാരും നികേഷ് കുമാറും വിളിച്ചിരുന്നുവെന്നും ഷാജ് കിരണ്‍ എത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായാണെന്നുമാണെന്നായിരുന്നു സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്. പിന്നാലെ സ്വപ്‌നയുടെ ആരോപണങ്ങളെല്ലാം തള്ളി ഷാജ് കിരണും രംഗത്തെത്തിയിരുന്നു.
എന്നാല്‍ സ്വപ്നയുടെ ആരോപണവും പുറത്ത് വന്ന ഷാജ് കുമാറിന്റെ സംഭാഷണവും ശരിയാണെന്ന് തെളിയുക്കുന്നതാണ് പുതിയ തെളിവുകള്‍. ഈ മാസം എട്ടാം തീയതി എഡിജിപി അജിത് കുമാര്‍ ഷാജ് കിരണിനെ വിളിച്ചത് നാലു തവണയാണ്. ഇദ്ദേഹത്തെ ഷാജ് കിരണ്‍ തിരികെ വിളിച്ചത് മൂന്ന് തവണയും. എട്ടാം തീയതി ഉച്ചവരെ മാത്രം ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണം ഏഴുതവണയാണ്. ഷാജ് കിരണിനെ എഡിജിപി വിളിച്ചത് സരിത്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ്. നികേഷ് കുമാര്‍ വിളിച്ചത് രണ്ട് തവണ. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് വക്താവ് ഫാദര്‍ സിജോ യുമായി ഷാജ് കിരണ്‍ ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകളും ജനം ടിവിയ്ക്ക് ലഭിച്ചു.
https://www.facebook.com/Malayalivartha
























