Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക കേരള സഭ നടക്കുമ്പോള്‍ കേരളത്തിലെത്തിയ അനിത പുല്ലയിലിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്.. പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളിലാണ് ചോദ്യം ചെയ്തത്

19 JUNE 2022 09:51 AM IST
മലയാളി വാര്‍ത്ത

ലോക കേരള സഭ നടക്കുമ്പോള്‍ കേരളത്തിലെത്തിയ അനിത പുല്ലയിലിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്. പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളിലാണ് ചോദ്യം ചെയ്തത്. മോന്‍സന്‍ പ്രതിയായ പോക്സോ കേസിലെ ഇരയുടെ പേര് അനിത വെളിപ്പെടുത്തിയിരുന്നു.

എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ചും സംസ്ഥാന യൂണിറ്റുമാണ് മോന്‍സനുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നത്. മോന്‍സന്റെ തട്ടിപ്പ് കേസില്‍ ഇടനിലക്കാരിയായി നിന്നു എന്നതാണ് അനിത പുല്ലയില്‍ നേരിടുന്ന പ്രധാന ആരോപണം.



പോക്സോ കേസിലെ ഇരയുടെ പേര് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയതിന് അനിതയ്ക്ക് നേരെ കേസെടുത്തിരുന്നു. ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയ അനിതയെ മുന്‍പ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു.

ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയ അനിതയെ കഴിഞ്ഞ ദിവസം വാച്ച് ആന്‍ഡ് വാര്‍ഡ് പുറത്താക്കിയിരുന്നു. കേരളത്തിലെത്തിയ വിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യല്‍.



അന്വേഷണവുമായി അനിത സഹകരിക്കുന്നുവെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. മോന്‍സനുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ പ്രതിയാകാന്‍ സാധ്യതയില്ലെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചനകള്‍.


മുന്‍ പോലീസ് മേധാവി ലോകനാഥ് ബെഹ്റയുമായുള്ള അടുപ്പം ചര്‍ച്ചയായിരുന്നു. എന്നാല്‍ വിദേശ മലയാളി സംഘടനയുടെ ആവശ്യങ്ങുമായി ബന്ധപ്പട്ടുള്ള കാര്യങ്ങളില്‍ അല്ലാതെ ബെഹ്റയുമായി ഒരു പരിചയവുമില്ലെന്നാണ് അനിത പറയുന്നത്. ഇക്കാര്യത്തില്‍ അനിതയ്ക്കെതിരെ മറ്റ് തെളിവുകളുമില്ല.



അതിനിടെ അനിത പുല്ലയില്‍ എങ്ങനെ ലോക കേരള സഭ വേദിക്കടുത്ത് എത്തിയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധിയായി കഴിഞ്ഞ വര്‍ഷം അവര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ ഈ വര്‍ഷം അവര്‍ ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ ഇല്ലെന്ന് നോര്‍ക്ക അധികൃതര്‍ വ്യക്തമാക്കി. അനിത എത്തിയെന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ സമ്മേളന ഹാളിലേക്ക് ഐഡി കാര്‍ഡ് പരിശോധിച്ച് മാത്രമാണ് പ്രതിനിധികളെ കയറ്റി വിടാന്‍ അധികൃതര്‍ തയ്യാറായത്. ഇത്തരമൊരു ജാഗ്രത കാണിച്ചതും അനിതയെ പുറത്താക്കുന്നതിന് സഹായകമേറെയായി.



അനിത പുല്ലയില്‍ സഭ ടി.വിയുടെ ഓഫീസില്‍ ഇരിക്കുന്നത് കണ്ട ചാനല്‍ ക്യാമറകള്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് പുറത്താക്കിയത്. അനിത നിയമസഭയിലെത്തിയ സംഭവവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ എം.ബി രാജേഷ് അന്വേഷണം പ്രഖ്യാപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 minute ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (7 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (12 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (30 minutes ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (38 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (2 hours ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (2 hours ago)

Malayali Vartha Recommends