ആ 48 മണിക്കൂര്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും നിര്‍ണ്ണായകം, അവര്‍ നിന്ന് വിയര്‍ക്കും; സ്വപ്‌ന എന്ത് പറഞ്ഞാലും അത് കയ്യാലപ്പുറത്തെ തേങ്ങ പോലെ, എങ്ങോട്ട് വീണാലും കേട് സഖാവിന് തന്നെ!! ഇ.ഡിയെ വെട്ടിച്ച് രഹസ്യമൊഴി ചോര്‍ത്താനും പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ സജീവം..

സ്വപ്ന സുരേഷ് 164 എ വഴി നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് സ്വപ്നയെ വിശദമായി ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്താന്‍ ഇഡി തീരുമാനിച്ചത്. അടുത്ത ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനിടെ കസ്റ്റംസിന് മറ്റ് രണ്ട് കേസുകളിലായി സ്വപ്ന സുരേഷ് നല്‍കിയ രണ്ട് രഹസ്യമൊഴികള്‍ ആവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
സ്വപ്ന സുരേഷ് കോടതിയ്ക്ക് നല്‍കിയ 27 പേജുള്ള രഹസ്യ മൊഴിയാണ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിട്ടുള്ളത്. ഇഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ച് അന്വേഷണവുമായി പോകാന്‍ കൊച്ചി യൂണിറ്റിന് നിര്‍ദ്ദേശം നല്‍കി.
അന്വേഷണത്തിന്റെ ആദ്യഘട്ടമായി സ്വപ്ന സുരേഷിനെയാണ് വിളിച്ച് വരുത്തുക. കള്ളപ്പണ കേസില്‍ ഇഡി ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കിയ 164 സ്റ്റേറ്റ്‌മെന്റില്‍ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. 164 മൊഴിയിലെ വിവരങ്ങള്‍ക്ക് കൂടുതല്‍ തെളിവ് ശേഖരിക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.
ചോദ്യം ചെയ്യലില്‍ സ്വപ്ന സുരേഷ് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നാണ് ഇഡി കരുതുന്നത്. സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ കടത്തിലും കസ്റ്റംസിന് സ്വപ്ന സുരേഷ് നല്‍കിയ രണ്ട് രഹസ്യമൊഴികള്‍ ശേഖരിക്കാനും കോടതിയെ സമീപിച്ചു.
തിങ്കളാഴ്ച കോടതി ഈ അപേക്ഷ പരിഗണിക്കും. മൂന്ന് ദിവസമെടുത്ത് കോടതി രേഖപ്പെടുത്തിയ 164ല്‍ ഉള്ള വിവരങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കസ്റ്റംസ് കേസില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ഇനി മൊഴി നല്‍കുന്നതിനെ കസ്റ്റംസ് എതിര്‍ക്കില്ലെന്നാണ് ഇഡി കരുതുന്നത്. നേരത്തെ നല്‍കിയ പല വിവരങ്ങളും കസ്റ്റംസ് അന്വേഷിച്ചില്ലെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ കൂടി ഉള്ള പശ്ചാത്തലത്തിലാണ് പഴയ മൊഴികള്‍ക്കായുള്ള നീക്കം.
ബുധനാഴ്ച സര്‍ക്കാരിന് നിര്‍ണായകമായി മാറുകയാണ്. സര്‍ക്കാര്‍ എന്തിനും തയ്യാറകണമെന്നാണ് ഉപദേശം.രഹസ്യമൊഴി ഇ.ഡിക്ക് നല്‍കുമ്പോള്‍ തന്നെ അത്
ചോരുമെന്ന് സര്‍ക്കാര്‍ കരുതുന്നു. അങ്ങനെ ചോര്‍ന്നാല്‍ കേരളം കലാപകലുഷിതമാകും. വീണ്ടും നിര്‍ത്തുകള്‍ ചോരക്കളമാകും.മുഖ്യമന്ത്രിക്ക് റോഡിലിറങ്ങാന്‍ കഴിയാതെയാവും. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടും. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
സ്വപനയുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല.ആദ്യം ഷാജ് കിരണിനെ ഇറക്കിയാണ് സന്ധി സംഭാഷണം നടത്തിയത് എന്നാല്‍ സ്വപ്ന തന്നെ അത് പൊളിച്ചു. ഇതിന് ശേഷം പലരെയും സര്‍ക്കാര്‍ രംഗത്തിറക്കി. സ്വപ്നയെ ഒരു തരത്തിലും പ്രകോപിപ്പിക്കാതെയുള്ള നീക്കങ്ങളാണ് നടത്തിയത്.എന്നാല്‍ സ്വപ്‌ന പ്രകോപിതയായി കൊണ്ടിരുന്നു.
ഏതാനും മാസങ്ങള്‍ മുമ്പ് വരെ കോടതിക്ക് സ്വപ്ന സുരേഷിന്റെ മൊഴികള്‍ തീര്‍ത്തും വിശ്വാസമില്ലാതായിരുന്നു.. സ്വപ്ന സുരേഷിന്റെ മൊഴികള്‍ക്ക് പിന്നില്‍ ആരുടെയെങ്കിലും വാഗ്ദാനമുണ്ടോ എന്നായിരുന്നു കോടതിക്ക് സംശയം. ആരെയെങ്കിലും രക്ഷിക്കാന്‍ സ്വപ്ന ശ്രമിക്കുന്നുണ്ടോ എന്ന സംശയത്തിലായിരുന്നു കോടതി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് സോളാര്‍ കേസില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനമാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ സംഭവിച്ചുകൊണ്ടിരുന്നത്. അതാണ് കോടതി സ്വപ്നയുടെ കാര്യത്തില്‍ അറച്ചു നിന്നത്.
സ്വപ്നയുടെ ഫോണ്‍ സംഭാഷണം നിരന്തരം ചോര്‍ന്നത് കോടതി വളരെ ഗൗരവത്തിലാണെടുത്തത്. ജയിലില്‍ ഒരു പ്രതിക്ക് ഇത്രയേറെ സ്വാധീനം ലഭിക്കുന്നത് കോടതിയെ അത്ഭുതപ്പെടുത്തി. സ്വപ്നക്ക് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നല്ല സ്വാധീനം ഉണ്ടെന്നും കോടതി കരുതി. അങ്ങനെയുള്ള ഒരു വ്യക്തിക്ക് തല്‍പരകക്ഷികള്‍ വാഗ്ദാനങ്ങള്‍ ലഭിക്കുന്നത് സ്വാഭാവികം മാത്രം. ഉദ്യോഗസ്ഥര്‍ വഴി ആര്‍ക്കും വാഗ്ദാനങ്ങള്‍ നല്‍കാം.
സ്വര്‍ണക്കടത്ത് അന്വേഷണം തുടങ്ങി അഞ്ചുമാസത്തോളം ആവര്‍ത്തിച്ച മൊഴികള്‍ സ്വപ്നാ സുരേഷ് നിരന്തരം മാറ്റിയതാണ് സംശയകരമായത്. എം. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു സ്വപ്നയുടെ ആദ്യ മൊഴി.അത് കുറെ കാലം ആവര്‍ത്തിച്ചു.എന്നാല്‍ ശിവശങ്കര്‍ ജയിലിലായതോടെ ശിവശങ്കറിന് എല്ലാം അറിയാമായിരുന്നു എന്ന് പറഞ്ഞു തുടങ്ങി . ശിവശങ്കറെ നമ്പിയിട്ട് കാര്യമില്ലെന്ന് സ്വപ്ന ഒരു പക്ഷേ മനസിലാക്കി കാണണം.
അന്വേഷണം ആറാം മാസത്തിലേക്ക് കടന്നപ്പോള്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ സ്വപ്ന നല്‍കിയ രഹസ്യമൊഴിയില്‍ പുതിയ വെളിപ്പെടുത്തലുകളോ മൊഴിമാറ്റങ്ങളോ ഉണ്ടാകുമെന്നാണ് കരുതിയത്. അടിക്കടി മാറ്റിക്കൊണ്ടിരിക്കുന്ന സ്വപ്നയുടെ മൊഴികളുടെ വിശ്വാസ്യതയും ഇതോടെ ചോദ്യംചെയ്യപ്പെട്ടു.
സ്വര്‍ണക്കടത്തില്‍ ജൂലായ് അഞ്ചിനാണ് കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂലായ് 11ന് എന്‍.ഐ.എ. സ്വപ്നയെയും സന്ദീപ് നായരെയും ബെംഗളൂരുവില്‍നിന്നും പിടികൂടി. തൊട്ടടുത്ത ദിവസം കൊച്ചിയിലെത്തിച്ചു. അന്നുമുതല്‍ നവംബര്‍ 10ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) പുതിയ മൊഴി നല്‍കുന്നതുവരെ എം. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നാണ് സ്വപ്ന ആവര്‍ത്തിച്ചിരുന്നത്.
സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ കസ്റ്റംസിന് പ്രതി നല്‍കുന്ന മൊഴി കോടതിയില്‍ തെളിവായി കരുതുന്നത്.. എന്നാല്‍ ഇതേ മൊഴികളാണ് സ്വപ്നാ സുരേഷ് നിരന്തരം മാറ്റിയത്..
സ്വപ്നയുടെ മൊഴിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ശിവശങ്കറിന് ജാമ്യം നിഷേധിച്ചുള്ള വിധിയില്‍ നവംബര്‍ 10ലെ മൊഴി സൂക്ഷ്മപരിശോധന നടത്തേണ്ടതുണ്ടെന്നും ഏതെങ്കിലും വാഗ്ദാനങ്ങളുടെ പുറത്തുള്ളതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനത്തിലാണ് സ്വപ്ന കുറെ കാലം കഴിഞ്ഞത്. സ്വപനക്ക് ഇത് വിവിധ ഇടപാടുകള്‍ നടത്താനുള്ള താവളമായി മാറും. അതാണ് കോടതിയെ സംശയമുനയില്‍ നിര്‍ത്താനുള്ള പ്രധാന കാരണം.
ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുത്തതാണ് സ്വപ്നയെ പ്രകോപിപ്പിച്ചത്. ശിവശങ്കര്‍ മിണ്ടാതിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു. അതിനു പകരം അദ്ദേഹം പുസ്തകമെഴുതി സ്വപ്നയെ പ്രകോപിപ്പിച്ചു. ഇതിന് മുഖ്യമന്ത്രിയുടെ പിന്തുണ ശിവശങ്കറിന് ലഭിച്ചുവെന്ന് മാത്രമല്ല അദ്ദേഹത്തിന് നിരന്തരം പുതിയ ലാവണങ്ങള്‍ ലഭിക്കുകയും ചെയ്തു. സ്വപ്ന മാത്രം കഷ്ടപ്പെട്ടും ദുരിതം അനുഭവിച്ചും ജീവിക്കുന്നു. ആര്‍ക്കും ഇത്തരമൊരു സാഹചര്യം ഈര്‍ഷ്യയുളവാക്കുന്നത് സ്വാഭാവികം മാത്രം. തന്നെ ശിവശങ്കറും മുഖ്യമന്ത്രിയുടെ കുടുംബവും ഉപയോഗിച്ച ശേഷം കളഞ്ഞെന്നാണ് സ്വപ്ന വിശ്വസിക്കുന്നത്. ഇതിന്റെ വൈരാഗ്യത്തിലാണ് സ്വപ്ന സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നത്. സ്വപ്ന ഇന്ന് പ്രതികാരദാഹിയാണ്.
സ്വപ്നയുടെ കൈയിലാണ് പിണറായി കുടുംബത്തിന്റെ ഭാവി. അവര്‍ കനിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന് പുറത്തിറങ്ങി നടക്കാന്‍ കഴിയാതെയാവും. അതു കൊണ്ടു കൂടിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി മധ്യസ്ഥ ഇടപെടലുകള്‍ സജീവമാകുന്നത്. ഇ. ഡിക്ക് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാതിരുന്നാല്‍ സ്വപ്നയുടെ ഭാവി സി പി എം ഏറ്റെടുക്കും. ഇങ്ങനെ സംഭവിക്കാതിരുന്നാല്‍ സ്വപ്നയുടെ കാര്യത്തില്‍ തീരുമാനമാകും.
ആദ്യം കോണ്‍സല്‍ ജനറലിന് വേണ്ടിയാണ് താന്‍ സ്വര്‍ണ്ണം കടത്തിയതെന്ന് സ്വപ്ന മൊഴി നല്‍കിയത്. രാജ്യങ്ങള്‍ തമ്മിലുള്ള കലാപത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് വന്നാല്‍ താന്‍ രക്ഷപ്പെടുമെന്ന് സ്വപ്ന കരുതി. എറണാകുളത്തെ ചില ബുദ്ധിരാക്ഷസന്‍മാരായ വക്കീലന്‍മാരാണ് കടിച്ചാല്‍ പൊട്ടാത്ത നുണകള്‍ സ്വപ്നക്ക് ഓതി കൊടുത്തത്. അതെല്ലാം വെള്ളം കുടിക്കാതെ വിഴുങ്ങിയ സ്വപ്ന കസ്റ്റംസിനും എന്‍ ഐ എ ക്കും മുന്നില്‍ തന്റെ നുണകൊട്ടാരം പടുത്തുയര്‍ത്തി. ചോദ്യം ചെയ്യലിന്റെ ചില ഘട്ടങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ ഇതെല്ലാം വിശ്വസിച്ചു എന്നാണ് വിവരം. ആരെയും വിശ്വസിപ്പിക്കുന്നതായിരുന്നു സ്വപ്നയുടെ പ്ലോട്ട്. എന്നാല്‍ സ്വപ്നയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ ഏജന്‍സികള്‍ തയ്യാറായില്ല.
മോശമല്ലാത്ത പങ്ക് താന്‍ അറ്റാഷെക്ക് കൊടുത്തെന്നും സ്വപ്ന തട്ടി മൂളിച്ചു. ഡിപ്ലോമാറ്റ് ബാഗില്‍ കൊണ്ടു വന്ന സ്വര്‍ണ്ണത്തില്‍ നിന്നും അറ്റാഷെ അറിയാതെ സ്വര്‍ണ്ണം അടിച്ചുമാറ്റിയതായി സ്വപ്ന വെളിപ്പെടുത്തി. അന്വേഷണ സംഘത്തെ വിശ്വസിപ്പിക്കാനുള്ള തന്ത്രമായിരുന്നു ഇതിന് പിന്നില്‍. അറ്റാഷയെ താന്‍ പറ്റിച്ചെന്നും സ്വര്‍ണ്ണകുമാരി തട്ടിമൂളി. .
അതിനിടയില്‍ സ്വപ്നയിലൂടെ പുറത്തുവരുന്നത് സി പി എമ്മിന്റെ നാവാണെന്ന് ബി ജെ പി. കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. പഠിച്ച കള്ളിയായ സ്വപ്ന പറയുന്നതൊന്നും വിശ്വസിക്കരുതെന്ന നിര്‍ദ്ദേശം വിദേശകാര്യ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. ഒരു കാരണവശാലും സ്വപ്നയുടെ തന്ത്രത്തില്‍ വീഴരുതെന്നും കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു.ഇതേ സ്വര്‍ണ്ണമാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൊണ്ടുവന്നതെന്ന് ഇപ്പോള്‍ സ്വപന പറഞ്ഞത്.
https://www.facebook.com/Malayalivartha


























