വൃക്കയുമായി രണ്ട് പേർ ഓടി... ഡോക്ടർമാരുടെ ജോലി തെറിപ്പിച്ചു... ഡ്രൈവർമാരും പെടും! കേസ്... കൺമുന്നിൽ കൊടും അനാസ്ഥ! ജീവൻ രക്ഷിക്കാമായിരുന്നു

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്‌പെൻഷൻ. ന്യൂറോളജി, നെഫ്രോളജി വകുപ്പ് മേധാവികളായ ഡോ. വാസുദേവൻ പോറ്റി, ഡോ. ജേക്കബ് ജോർജ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നും സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രി വീണാ ജോർജ് അറിയിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി നടത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വിശദീകരിച്ചു വൃക്കരോഗിയായ കാരക്കോണം സ്വദേശി സുരേഷ് കുമാർ (62) ആണ് മരിച്ചത്.
മരണ കാരണം അറിയാൻ പോസ്റ്റ്മോർട്ടം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഏകോപനത്തിൽ പിഴവുണ്ടായെന്നും മന്ത്രി പറഞ്ഞു. പുറത്തുനിന്നെത്തിയവർ വൃക്ക അടങ്ങിയ പെട്ടിയെടുത്ത് ഓടുകയായിരുന്നു. ഓപ്പറേഷൻ തിയറ്റർ എവിടെയെന്ന് ഇവർക്ക് അറിയാത്തത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
ഏകോപനത്തിൽ വീഴ്ച ഉണ്ടായോ എന്നും ഡോക്ടർമാർ അല്ലാത്തവർ കിഡ്നി ബോക്‌സ് എടുത്തതും പരിശോധിക്കും. രോഗിക്ക് കിഡ്നി മാച്ച് ആയത് 2.45 നാണ്. 5.30 ആംബുലൻസ് എത്തി. ആംബുലൻസ് എത്തിയ ശേഷം പുറത്തു നിന്നുള്ള ആളുകളാണ് കിഡ്നി അടങ്ങിയ പെട്ടി എടുത്തത്. ഇതിൽ പരാതി ഉണ്ട്. ഇവർ ഡോക്ടർമാർ അല്ലായിരുന്നുവെന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.
അതിനിടെ, ആലുവയിൽ നിന്നെത്തിച്ച വൃക്ക അനധികൃതമായി ഏറ്റുവാങ്ങിയ 2 സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർക്കെതിരെ മെഡിക്കൽ കോളജ് അധികൃതർ നിയമനടപടി തുടങ്ങി. ഇവർ വൃക്ക സ്വീകരിച്ച് തിയറ്ററിലേക്കു കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യം സഹിതം പൊലീസിൽ പരാതി നൽകി. ആശുപത്രിയുമായോ അവയവം ഏറ്റുവാങ്ങാൻ പോയ സ്വകാര്യ ആംബുലൻസുമായോ ബന്ധമില്ലാത്തവർ വൃക്ക എടുത്തുകൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.
ആംബുലൻസിൽ ഉണ്ടായിരുന്ന പിജി ഡോക്ടർമാർ പിന്നാലെപോയെങ്കിലും പെട്ടി നൽകാൻ ഇവർ തയാറായില്ലെന്നും വിഡിയോ ചിത്രീകരിച്ചു വിവാദമുണ്ടാക്കാൻ ശ്രമിച്ചെന്നും അധികൃതർ പറയുന്നു. വൃക്കയുമായി ഇവർ വഴിയറിയാതെ നിൽക്കുന്നതും തിയറ്റർ മാറിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്. ആംബുലൻസ് എത്തുമ്പോൾ പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും തിയറ്ററിലേക്കു കൊണ്ടുപോകാൻ പൊലീസ് സുരക്ഷയില്ലായിരുന്നു.
നാല് മണിക്ക് രോഗിയെ ശസ്ത്രക്രിയയ്ക്ക് മുന്‍പുള്ള ഡയാലിസിസിന് കയറ്റി. നാല് മണിക്കൂറാണ് ഡയാലിസിസിന് എടുക്കുന്ന സമയം. അത് പൂര്‍ത്തിയാക്കി 8.30-ഓടെ ശസ്ത്രക്രിയ ആരംഭിച്ചിരുന്നു. എട്ട് മണിക്കൂറോളം ശസ്ത്രക്രിയ നടത്തി, എന്നാല്‍ രോഗി മരണപ്പെട്ടു. യഥാര്‍ഥ മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ പറയാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അവിടെയുണ്ടായിരുന്ന ആംബുലൻസ് ജീവനക്കാര്‍ വൃക്ക സൂക്ഷിച്ചിരുന്ന പെട്ടിയുമായി റിസപ്ഷനിൽ എത്തിയെങ്കിലും എവിടെയാണ് എത്തിക്കേണ്ടതെന്നു നിർദേശിക്കാനും ആരുമുണ്ടായിരുന്നില്ല. പിന്നീട് ഓപ്പറേഷൻ തിയേറ്റർ മുകളിലാണെന്നു വിവരം ലഭിച്ചതിനെ തുടർന്നു വൃക്കയുമായി ഇവർ ലിഫ്റ്റിൽ മുകളിലെത്തി. ഓപ്പറേഷൻ തിയറ്റർ അടഞ്ഞു കിടന്നതിനാൽ കാത്തു നിൽക്കേണ്ടിവന്നു. പിന്നീട് ചില ജീവനക്കാരെത്തിയാണ് പെട്ടി വാങ്ങിയത്.
വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രി ജീവനക്കാർ ഏറ്റുവാങ്ങിയശേഷമാണ് വീഴ്ചയുണ്ടായതെന്നാണ് ആക്ഷേപം. വൈകിട്ട് അഞ്ചരയോടെ വൃക്ക എത്തിച്ചെങ്കിലും രാത്രി ഒൻപതിനു ശേഷമാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയിക്കാത്തതിനെ തുടർന്ന് സുരേഷ് തിങ്കളാഴ്ച പുലർച്ചെ മരിച്ചു.
അതേസമയം, മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രോഗിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകാൻ കാരണം സംവിധാനത്തിന്റെ പിഴവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). അതിനു വകുപ്പ് മേധാവികളെ ബലിയാടാക്കിയെന്നും, മേധാവികളെ സസ്പെൻഡ് ചെയ്ത നടപടി പ്രതിഷേധാർഹമെന്നും ഐഎംഎ കുറ്റപ്പെടുത്തി. മതിയായ അന്വേഷണം നടത്താതെയാണ് മേധാവിമാർക്കെതിരെ നടപടിയെടുത്തതെന്നും ഐഎംഎ ആരോപിച്ചു.
https://www.facebook.com/Malayalivartha
























