യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്.... മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ നടനെ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്തേക്കും

യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്.... മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ നടനെ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്തേക്കും.
യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധിപറയും. ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും സിനിമയില്‍ അവസരം നിഷേധിച്ചതിന്റെ വിരോധമാണ് നടിയുടെ പരാതിയെന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം.
കോടതിയുടെ നിര്‍ദേശാനുസരണം കേസന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നും നടന്‍ ഹൈക്കോടതിയെ അറിയിച്ചു. ദുബായിലായിരുന്ന വിജയ് ബാബു ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.
തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചോദ്യം ചെയ്യലിന് സഹകരിക്കുകയും ചെയ്തു. ഇതിനിടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതു വരെ നടന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു.
അതേസമയം വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. വിജയ് ബാബുവില്‍ നിന്ന് കനത്ത പീഡനമാണ് നേരിടേണ്ടി വന്നതെന്ന് നടി നല്‍കിയ പരാതിയില്‍ പറയുന്നു . പലതവണയായി നടന്ന വാദങ്ങള്‍ക്ക് ശേഷം ഇന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി പറയും.
"
https://www.facebook.com/Malayalivartha
























