വൃക്കമാറ്റത്തിനിടെ രോഗി മരിച്ച സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും.... ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയില്‍ കെ ജി എം സി ടി എ പ്രഖ്യാപിച്ച പ്രതിഷേധ യോഗം ഇന്ന്

വൃക്കമാറ്റത്തിനിടെ രോഗി മരിച്ച സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും. ചികിത്സാപിഴവ്, വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്ച എന്നിവയില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വളരെ പ്രധാനമായുള്ളതാണ്.
അതേസമയം, വൃക്കയടങ്ങിയ പെട്ടിയെടുത്ത് ഓടിയ അരുണ്‍ദേവ് ഉള്‍പ്പടെയുള്ളവരെ ഇന്ന് മെഡിക്കല്‍ കോളേജ് പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാകും കേസെടുക്കുന്നതില്‍ തീരുമാനം.
അതേസമയം, ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയില്‍ കെ ജി എം സി ടി എ പ്രഖ്യാപിച്ച പ്രതിഷേധ യോഗവും ഇന്നാണ്. കെ ജി എം സി ടി എ, ഐ എം എ ഉള്‍പ്പടെയുള്ള സംഘടനകള്‍ നടപടി പിന്‍വലിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ഗവ. മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവയ്ക്കല്‍ വൈകിയതിനു പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ചകള്‍ വ്യക്തമാക്കി ആരോഗ്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതു മുതല്‍ സീനിയര്‍ ഡോക്ടര്‍മാരുടെ സാന്നിധ്യം ആവശ്യമാണെന്ന പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിലുള്ളത്.
രോഗിയെ തുടക്കം മുതല്‍ പിജി വിദ്യാര്‍ഥികള്‍ മാത്രമാണു പരിചരിച്ചത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലായിരുന്ന നെഫ്രോളജി വിഭാഗം മേധാവി പകരം ചുമതല ആരെയും ഏല്‍പിച്ചില്ലെന്നതും വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു.
ഞായറാഴ്ച വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി പിറ്റേന്ന് റിട്ട. ഐടിഐ ഇന്‍സ്ട്രക്ടര്‍ ജി.സുരേഷ് കുമാര്‍ മരിച്ച സംഭവത്തിലാണു റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























