സന്തോഷം നിറഞ്ഞ വീട് കണ്ണീര്‍ക്കയമായി.... ഉറ്റവരെ ആശ്വസിപ്പിക്കാനാവാതെ നാട്ടുകാര്‍ ധര്‍മ്മസങ്കടത്തിലായി .... പരീക്ഷ വിജയത്തിന്റെ ആഹ്ലാദം പങ്കിടാനായി കൂട്ടുകാരുമൊത്ത് കടല്‍ കാണാന്‍ എത്തിയ രണ്ട് വിദ്യാര്‍ഥികളെ കടലില്‍ കാണാതായത് നാടിനു തീരാ നൊമ്പരമായി, കണ്‍മുന്നില്‍ സുപഹൃത്തുക്കളെ കടലെടുക്കുന്ന കാഴ്ചയില്‍ വിറങ്ങലിച്ച് സുഹൃത്തുക്കള്‍

സന്തോഷം നിറഞ്ഞ വീട് കണ്ണീര്‍ക്കയമായി.... താങ്ങാനാവാതെ മാതാപിതാക്കള്‍.... പരീക്ഷ വിജയത്തിന്റെ ആഹ്ലാദം പങ്കിടാനായി കൂട്ടുകാരുമൊത്ത് കടല്‍ കാണാന്‍ എത്തിയ രണ്ട് വിദ്യാര്‍ഥികളെ കടലില്‍ കാണാതായത് നാടിനു തീരാ നൊമ്പരമായി.
ശാന്തമെങ്കിലും അപകടം പതിയിരിക്കുന്ന തീരമാണ് കോവില്‍ത്തോട്ടം 132. കടല്‍ ഭിത്തിയും കടന്ന് വെള്ളം കയറി നില്‍ക്കുന്ന ഇവിടെ വെള്ളത്തിലിറങ്ങി നിന്ന് ഫോട്ടോയെടുക്കാനും മറ്റും അടുത്തിടയായി ഒട്ടേറെപ്പേര്‍ എത്താറ് പതിവാണ്. വിദ്യാര്‍ഥികളും യുവാക്കളുമാണ് ഏറെയും എത്തുക. ഒട്ടേറെ അപകടങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്.
ഇന്നലെ ഹയര്‍സെക്കന്‍ഡറി ഫലം വന്നപ്പോള്‍ ജയകൃഷ്ണന്‍ വിജയിച്ചിരുന്നു. കഴിഞ്ഞാഴ്ച വിനീഷ് എസ്എസ്എല്‍സി വിജയിച്ചു. ഇരുവരുടെയും വിജയാഹ്ലാദം കൂട്ടുകാരുമായി പങ്കിടുന്നതിനിടെയാണ് കടലോരത്ത് കളിക്കാനെത്തിയതും തിരയില്‍പെട്ടതും. രക്ഷപ്പെട്ട മൂന്നുപേരും തിരയില്‍പെട്ട കൂട്ടുകാരെ രക്ഷിക്കാനായി പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കൂടെ ഉണ്ടായിരുന്നവരെ കണ്‍മുന്നില്‍ കടലെടുക്കുന്നത് കണ്ട് വിറങ്ങലിച്ച മാനസികാവസ്ഥയിലാണ് മൂവരും. വൈകിട്ട് അഞ്ചരയോടെ എത്തിയ ഇവര്‍ ആറരയോടെയാണ് അപകടത്തില്‍പെട്ടത്.
കാണാതായ വിനീഷിന്റെ അച്ഛന്‍ ആനപാപ്പാനായിരുന്ന ബിജു 3 വര്‍ഷം മുന്‍പ് ആനയുടെ ചവിട്ടേറ്റ് മരിച്ചു. അമ്മയും ഏക സഹോദരനുമാണ് ഉള്ളത്. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന ചെറുശേരിഭാഗവും സ്വന്തം നാടയ വടക്കുംതല പനയന്നാര്‍കാവും വിനീഷ് പഠിച്ച എസ്വിപിഎം ഹൈസ്‌കൂളും അപകട വിവരം ഉള്‍ക്കൊള്ളാനാകാത്ത നിലയിലാണ്. പന്മന മനയില്‍ എസ്ബിവിഎസ്ജിഎച്ച്എസ്എസ് വിദ്യാര്‍ഥിയായിരുന്നു ജയകൃഷ്ണന്‍.
സഹപാഠികളും നാട്ടുകാരും സംഭവം അറിഞ്ഞ് വീട്ടിലേക്ക് എത്തിയെങ്കിലും വീട്ടുകാരെ ആശ്വസിപ്പിക്കാനാകാതെ ധര്‍മ സങ്കടത്തിലായി.
"
https://www.facebook.com/Malayalivartha
























