ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ പുതിയ പ്രോ വൈസ് ചാന്‍സലറായി ചുമതലയേറ്റ് ഡോ. കെ. മുത്തുലക്ഷ്മി , 25 വര്‍ഷത്തെ സര്‍വ്വകലാശാല അധ്യാപന പരിചയമുളള ഡോ. മുത്തുലക്ഷ്മി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ ഇന്ത്യന്‍ മെറ്റാഫിസിക്‌സ് ഫാക്കല്‍ട്ടി ഡീനും സംസ്‌കൃതം വേദാന്ത വിഭാഗം അധ്യക്ഷയുമായിരുന്നു

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ പുതിയ പ്രോ വൈസ് ചാന്‍സലറായി ചുമതലയേറ്റ് ഡോ. കെ. മുത്തുലക്ഷ്മി . ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എം. വി. നാരായണന്‍ പ്രോ വൈസ് ചാന്‍സലറായി ഡോ. കെ. മുത്തുലക്ഷ്മിയെ നിര്‍ദ്ദേശിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു.
ഡോ. കെ. മുത്തുലക്ഷ്മി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസില്‍ സംസ്‌കൃതം വേദാന്ത വിഭാഗം പ്രൊഫസറും റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സെല്‍ ഡയറക്ടറുമാണ്.
25 വര്‍ഷത്തെ സര്‍വ്വകലാശാല അധ്യാപന പരിചയമുളള ഡോ. മുത്തുലക്ഷ്മി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ ഇന്ത്യന്‍ മെറ്റാഫിസിക്‌സ് ഫാക്കല്‍ട്ടി ഡീനും സംസ്‌കൃതം വേദാന്ത വിഭാഗം അധ്യക്ഷയുമായിരുന്നു.
നിലവില്‍ മധുര കാമരാജ്, ശ്രീ ശങ്കരാചാര്യ, എം. ജി., കേരള, ശ്രീ നാരായണ ഓപ്പണ്‍ സര്‍വ്വകലാശാലകളില്‍ സംസ്‌കൃതം പി. ജി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമാണ്.
വാഗ്ഭടാനന്ദന്‍ സ്ഥാപിച്ച കേരള ആത്മവിദ്യാസംഘം പ്രസിദ്ധീകരിക്കുന്ന ആത്മവിദ്യ മാഗസിന്റെ ഉപദേശക സമിതി അംഗം, സാന്‍സ്‌ക്രിറ്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിദ്ധീകരിക്കുന്ന യു ജി സി അംഗീകൃത റിസര്‍ച്ച് ജേര്‍ണല്‍ 'കിരണാവലി'യുടെ പത്രാധിപ സമിതി അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മുത്തുലക്ഷ്മി നാല് പുസ്തകങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. 2008ല്‍ വിവര്‍ത്തനത്തിനുളള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
"
https://www.facebook.com/Malayalivartha