കോഴിക്കോട് ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.... മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ചുമായി നാട്ടുകാര്‍

കോഴിക്കോട് ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. തീരദേശപാതയില്‍ നാട്ടുകാര്‍ മാര്‍ച്ച് നടത്തുകയാണ്. മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധമാര്‍ച്ചുമായി നാട്ടുകാര്‍. അതേസമയം മാര്‍ച്ച് തടയാനുള്ള നീക്കത്തിലാണ് പോലീസ്.
പ്രദേശത്ത് മാലിന്യപ്ലാന്റ് വേണ്ട എന്ന അഭിപ്രായം കോര്‍പ്പറേഷനെ അറിയിച്ചതാണെന്ന് നാട്ടുകാര്‍ . കോര്‍പ്പറേഷനില്‍ നടക്കുന്ന വലിയ അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മാലിന്യപ്ലാന്റ് സര്‍വേ നടത്താനുള്ള നീക്കമെന്നാണ് നാട്ടുകാരുടെ ആരോപണം. എന്തു വിലകൊടുത്തും സര്‍വേ തടയുമെന്നും നാട്ടുകാര്‍.
പല തവണ മാറ്റിവച്ച സര്‍വേ ഇന്ന് പുനഃരാരംഭിക്കാന്‍ തീരുമാനിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. രാവിലെ സമരപന്തലിനു സമീപമെത്തി പോലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കിയിരുന്നെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടരുന്നു. മൂന്നൂറോളം പോലീസുകാരെ പ്രദേശത്ത് വിന്ന്യസിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha