ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്നലെ ഡല്‍ഹിയിലെത്തി.... നരേന്ദ്ര മോദിയുമായി കൂടി കാഴ്ച നടത്തി, അടിസ്ഥാന പ്രശ്‌നങ്ങളില്‍ മുര്‍മുവിനുള്ള ധാരണയും ഇന്ത്യയുടെ വികസനത്തിനായുള്ള കാഴ്ച്ചപ്പാടും മികച്ചതാണെന്ന് പ്രധാനമന്ത്രി

ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്നലെ ഡല്‍ഹിയിലെത്തി.... നരേന്ദ്ര മോദിയുമായി കൂടി കാഴ്ച നടത്തി, അടിസ്ഥാന പ്രശ്‌നങ്ങളില്‍ മുര്‍മുവിനുള്ള ധാരണയും ഇന്ത്യയുടെ വികസനത്തിനായുള്ള കാഴ്ച്ചപ്പാടും മികച്ചതാണെന്ന് പ്രധാനമന്ത്രി.
ബി.ജെ.പി നേതാക്കളായ ആദേശ് ഗുപ്ത, മനോജ് തിവാരി എം.പി എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയെന്നും അവരുടെ സ്ഥാനാര്‍ത്ഥിത്വത്തെ രാജ്യത്തുടനീളം എല്ലാ വിഭാഗങ്ങളും അഭിനന്ദിച്ചതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പിന്നീട് അവര്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിനെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും സന്ദര്‍ശിച്ചു. ഉപരാഷ്ട്രപതിയുടെ വസതിയില്‍ മുര്‍മുവിനെ ഭാര്യ ഉഷ സ്വീകരിച്ചു. കേന്ദ്രമന്ത്രി വീരേന്ദ്ര സിംഗിനൊപ്പമെത്തിയ മുര്‍മു അരമണിക്കൂറോളം അവിടെ ചെലവഴിച്ചു.
പ്രഹ്ലാദ് ജോഷിയുടെ വീട്ടില്‍ വച്ചാണ് നാമനിര്‍ദ്ദേശ പത്രിക തയ്യാറാക്കിയത്. നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിടാനായി ബി.ജെ.ഡി നേതാവ് സസ്മിത് പത്ര പ്രഹ്ലാദ് ജോഷിയുടെ വീട്ടിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഒന്നാമതായി നാമനിര്‍ദ്ദേശം ചെയ്യുക. ജെ.പി. നദ്ദ, അമിത് ഷാ, രാജ്‌നാഥ് സിംഗ് എന്നിവരും പത്രികയില്‍ ഒപ്പിടും.
അതേസമയം തീരുമാനം അറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് മുര്‍മുവിന്റെ മകള്‍ ഇതിശ്രീ മുര്‍മു പറഞ്ഞു. സങ്കല്പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല, യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുകയാണെന്നും ബാങ്ക് ജീവനക്കാരിയായ ഇതിശ്രീ പറഞ്ഞു. ഭൂവനേശ്വറില്‍ അമ്മയെ യാത്രയാക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം.
ബുധനാഴ്ച രാത്രി മയൂര്‍ഭഞ്ച് ജില്ലയിലെ രയിരംഗ്പൂര്‍ പട്ടണത്തില്‍ നിന്ന് 280 കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം യാത്ര ചെയ്താണ് മുര്‍മു ഭുവനേശ്വറില്‍ എത്തിയത്. വിമാനത്താവളത്തില്‍ ആദിവാസി നൃത്തം അവതരിപ്പിച്ചാണ് ജനക്കൂട്ടം യാത്രയാക്കിയത്. ഡല്‍ഹിയില്‍ ഒഡിഷ ഭവനിലാണ് താമസിക്കുന്നത്. എല്ലാവരോടും നന്ദി പറയുന്നതായും എല്ലാവരില്‍ നിന്നും സൗഹൃദം തേടുന്നതായും മുര്‍മു ഭുവനേശ്വറില്‍ പറഞ്ഞു.
" f
https://www.facebook.com/Malayalivartha























