തൃശൂർ ഭാഗത്തേക്കുള്ള തുരങ്ക കവാടത്തിനു മുന്നിലെ പാലത്തിൽ വിള്ളൽ; വാഹനങ്ങൾക്ക് ഭീഷണിയുയർത്തി കമ്പികൾ പുറത്തേക്കു തള്ളി നിൽക്കുന്ന നിലയിൽ, തുരങ്കത്തിൽ നിന്നു 100 മീറ്റർ അകലെ 2 സ്ലാബുകൾ ചേരുന്നിടത്ത് തുടർച്ചയായി വിള്ളൽ കണ്ടെത്തിയത് രണ്ടാം തവണ

തൃശൂർ ഭാഗത്തേക്കുള്ള തുരങ്ക കവാടത്തിനു മുന്നിലെ പാലത്തിൽ വിള്ളൽ കണ്ടെത്തിയതായി റിപ്പോർട്ട്. വാഹനങ്ങൾക്ക് ഭീഷണിയുയർത്തി കമ്പികൾ പുറത്തേക്കു തള്ളി നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. തുരങ്കത്തിൽ നിന്നു 100 മീറ്റർ അകലെ 2 സ്ലാബുകൾ ചേരുന്നിടത്താണു വിള്ളൽ ഉള്ളത്. അതേസമയം കഴിഞ്ഞയാഴ്ച ഈ ഭാഗത്തുണ്ടായിരുന്ന നേരിയ വിള്ളലുണ്ടായത് അടച്ചിരുന്നു. സമാനമായ രീതിയിൽ മുൻപും ഇവിടെ വിളളലുകളുണ്ടായിട്ടുമുണ്ട്.
ഇത്തരത്തിൽ ഒരു വർഷം മുൻപു സ്ലാബുകൾ ചേരുന്ന ഭാഗത്തു കോൺക്രീറ്റിങ് നടത്തിയതുമാണ്. വടക്കഞ്ചേരി മേൽപാലത്തിൽ സ്ലാബുകൾക്കിടയിലെ വിള്ളലിനെ തുടർന്ന് 5 തവണ പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിരുന്നു. കുതിരാൻ തുരങ്കത്തിന്റെ തൃശൂർ ഭാഗത്തേക്കുള്ള പ്രവേശനകവാടത്തിനു മുൻഭാഗത്തു 400 മീറ്റർ നീളത്തിൽ പീച്ചി റിസർവോയറിനു കുറുകെ 2 സമാന്തര പാലങ്ങളുണ്ട്. ഈ പാലങ്ങളിലൊന്നിലാണു വിള്ളൽ കണ്ടിരുന്നത്.
https://www.facebook.com/Malayalivartha























