ബൈക്കിൽ ചീറി പാഞ്ഞെത്തി; 11 വയസ്സുകാരിയെ കണ്ടതോടെ നിയന്ത്രണം പോയി; പൊതുവഴിയിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിതിനെ അറസ്റ്റ് ചെയ്ത് പോലീസ്

11-കാരിക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിതിനെ അറസ്റ്റ് ചെയ്ത് പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് പൊതുവഴിയിൽ വച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചത്. പ്രതി പീഡിപ്പിച്ചത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെയാണ്. ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം നടന്നത് .
സ്‌കൂൾ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി വരുന്നതിനിടയിലാണ് ഈ സംഭവം നടന്നത്. ബൈക്കിലെത്തിയതായിരുന്നു ഫറോക്ക് പെരുമുഖം സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിത് കുട്ടിയെ പൊതുവഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിക്കുകയായിരുന്നു പരാതി ലഭിച്ചപ്പോൾ ഫറോക്ക് പോലീസ് സംഭവ സ്ഥലത്ത് എത്തി. അവർ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
പെൺകുട്ടിക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇത് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. പ്രതി ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബാസിതിനെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























