ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് കടക്കുള്ളിലേക്ക് വിളിച്ചുകയറ്റി; ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം... അറുപതുകാരൻ അറസ്റ്റിൽ!

ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപതുകാരൻ അറസ്റ്റിലായതായി റിപ്പോർട്ട്. ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് കടക്കുള്ളിലേക്ക് വിളിച്ചുകയറ്റിയാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കടയുടമയായ ഷുക്കൂർ പിടിയിലായിരിക്കുകയാണ്. ഭിന്നശേഷിക്കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെയാണ് വയോധികന്റെ ലൈംഗികാക്രമണം ഉണ്ടായിരിക്കുന്നത്.
പെൺകുട്ടിയുടെ വീടിനടുത്ത് പലചരക്ക് കട നടത്തുന്ന ആളാണ് പിടിയിലായ പ്രതി ഷുക്കൂർ. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് സ്കൂളിൽ നിന്ന് മടങ്ങിയെത്തിയശേഷം സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയപ്പോഴാണ് ഇത്തരത്തിൽ പീഡന ശ്രമം നടന്നെന്നാണ് പരാതിയിൽ പറയുന്നത്. വിവിധ നിറങ്ങളിലുള്ള ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് കുട്ടിയെ കടയ്ക്ക് ഉള്ളിലേക്ക് വിളിച്ച് ഉപദ്രവിക്കുകയാണ് ചെയ്തത്. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തത് കൊണ്ട് അന്വേഷിച്ചെത്തിയ അമ്മ സംഭവമറിഞ്ഞ് പൊലീസിൽ വിവരം അറിയിക്കുകയാണ് ചെയ്തത്.
അതേസമയം ഇതിനിടെ സംഭവ സ്ഥലത്ത് നിന്ന് തന്ത്രത്തിൽ രക്ഷപ്പെട്ട അറുപതുകാരൻ കഴിഞ്ഞ ദിവസം വർക്കല വള്ളക്കടവിൽ വച്ച് പൊലീസിന്റെ വലയിൽ വീണു. അന്വേഷണത്തിന്റെ ഭാഗമായി തന്നെ പെൺകുട്ടിയുടെ വസ്ത്രങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. വിദ്യാർത്ഥിയുടേയും അമ്മയുടേയും മൊഴിയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha























