കാട്ടാക്കടയിലെ ഒരു ഹോട്ടല്‍ ആരോഗ്യ വിഭാഗം അടപ്പിച്ചു... നടപടി ഹോട്ടലിനെതിരെ ഉയര്‍ന്ന പരാതിയെ തുടര്‍ന്ന്

കാട്ടാക്കടയിലെ ഒരു ഹോട്ടല്‍ ആരോഗ്യ വിഭാഗം അടപ്പിച്ചു. ഹോട്ടലിനെതിരെ ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് നടപടി.പഴകിയ എണ്ണ ഉപയോഗിച്ചു, ഫ്രീസറില്‍ വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം സൂക്ഷിച്ചു എന്നിങ്ങനെയാണ് ഹോട്ടലിനെതിരായ പരാതി. പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ഹോട്ടല്‍ തുറന്നാല്‍ മതിയെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടു.
സംസ്ഥാനത്ത് ഓപ്പറേഷന്‍ മത്സ്യ, ജാഗറി, ജ്യൂസ്, ഷവര്‍മ എന്നിവയുടെ ഭാഗമായുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. സംസ്ഥാന വ്യാപകമായി ഇതുവരെ 6102 പരിശോധനകളാണ് നടത്തിയത്. 400 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 1864 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
436 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 5937 പരിശോധനകള്‍ നടത്തി. 13,057 കിലോഗ്രാം കേടായ മത്സ്യം നശിപ്പിച്ചു. 139 പേര്‍ക്ക് നോട്ടീസ് നല്‍കി. ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 1284 പരിശോധനകള്‍ നടത്തി. 20 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
1757 ജൂസ് കടകള്‍ പരിശോധിച്ചു. 1008 കവര്‍ കേടായ പാലും 88 കിലോഗ്രാം മറ്റ് കേടായ ഭക്ഷ്യ വസ്തുക്കളും നശിപ്പിച്ചു. പഴകിയ എണ്ണ കണ്ടെത്താന്‍ 525 പരിശോധനകള്‍ നടത്തി. 96 ലിറ്റര്‍ പഴകിയ എണ്ണ നശിപ്പിച്ചു. 13 പേര്‍ക്ക് നോട്ടീസ് നല്‍കി.
https://www.facebook.com/Malayalivartha
























