പ്രതികാരം ചെയ്യുമെന്ന് പിസി ജോർജ്... വേട്ടായാടുന്ന പിണറായി... പണി ഞാൻ തരുന്നുണ്ട്! മുഖ്യമന്ത്രിക്ക് താക്കീതുമായി പിസി

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വേട്ടയാടുകയാണെന്ന് മുൻ എംഎൽഎ പി.സി ജോർജ്. ഇതിന് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയ്‌ക്കെതിരായ ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജലീൽ കൊടുത്ത പരാതിയിൽ താൻ രണ്ടാം പ്രതിയാണ്. മുഖ്യമന്ത്രിയെ താഴെ ചാടിക്കാൻ താനും സ്വപ്‌നയും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പരാതി. ഇതിൽ ചിരി വരുന്നു. തനിക്കെതിരെയെടുക്കുന്ന എത്രാമത്തെ കേസാണ്. രാജ്യത്തെ ഹിന്ദുവിനെയും മുസ്ലീമിനെയും ക്രിസ്ത്യാനിയെയും തമ്മിലടിപ്പിച്ചുവെന്നാണ് ഒരു കേസ്.
എറണാകുളത്തും രജിസ്റ്റർ ചെയ്ത കേസ് ഇതുപോലെ തന്നെ. കോടതിയിൽ താനൊരു നഷ്ടപരിഹാരത്തിന് കേസ് കൊടുത്താൽ ആര് ഇത് തരും? ഇതെല്ലാം താൻ ക്ഷമിക്കുന്നതാണ്. എന്തെന്നു വച്ചാൽ പൊതുപ്രവർത്തകൻ ആണ്. ഏഴ് പ്രാവശ്യം എംഎൽഎ ആയ ആളാണ് താൻ. ആ തന്നോട് ആണ് മുഖ്യമന്ത്രി ഈ വൃത്തികേട് കാണിക്കുന്നതെന്നും പി. സി. ജോർജ് വ്യക്തമാക്കി.
തന്നെ നിരന്തരം വേട്ടയാടുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതികാരം ചെയ്യും. അതിൽ യാതൊരു സംശയവും ഇല്ല. ജനങ്ങളെ അണിനിരത്തി പ്രതികാരം ചെയ്യും. മുഖ്യമന്ത്രിക്ക് അധികാരം നഷ്ടമാകുമെന്ന ഭയമാണ്. സരിത നായർ തനിക്കെതിരെ പറയുന്ന കാര്യങ്ങൾക്ക് മറുപടിയില്ലെന്നും പി.സി. ജോർജ് പറഞ്ഞു. മാന്യമായ പ്രതികാരം ആയിരിക്കും അത്. സത്യങ്ങൾ എന്താണെന്ന് പോലീസിനോട് താൻ വെളിപ്പെടുത്തും. ഭരിച്ച വകുപ്പുകളിലെല്ലാം അഴിമതി നടത്തിയ ആളാണ് പിണറായി വിജയൻ. അതിൽ ആർക്കും സംശയമില്ലെന്നും പി. സി. ജോർജ് വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പി.സി. ജോര്‍ജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും. രാവിലെ 11ന് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പി.സി. ജോര്‍ജും സ്വപ്ന സുരേഷുമാണ് കേസിലെ പ്രതികള്‍.
ഗൂഢാലോചന നടത്തി വെളിപ്പെടുത്തല്‍ നടത്താന്‍ പി. സി. ജോര്‍ജ് തന്നെ പ്രേരിപ്പിച്ചെന്ന് കേസിലെ സാക്ഷിയായ സരിത എസ്. നായര്‍ രഹസ്യമൊഴി നല്‍കിയിരുന്നു. രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പി.സിയെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനും നോട്ടിസ് നല്‍കിയെങ്കിലും ഇതേവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നതിനാല്‍ പൊലീസിന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് സ്വപ്ന അറിയിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha
























