ഒരു മറ്റേ പണിക്കും താന്‍ പോയിട്ടില്ല... പിന്നെ എന്തിന് ഭയക്കണം; ഇതിനൊക്കെ പ്രതികാരം ഉണ്ടാകും, യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല, ഒരു സംശയവും വേണ്ട പി സി ജോര്‍ജ്

ഒരു മറ്റേ പണിക്കും താന്‍ പോയിട്ടില്ല... പിന്നെ എന്തിന് ഭയക്കണമെന്നും മാധ്യമങ്ങളോട് പി സി ജോര്‍ജ് പറഞ്ഞു. തന്നോട് വൃത്തികേടാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് എല്ലാത്തിനും പ്രതികാരം ചെയ്യുമെന്നും പി സി ജോര്‍ജ് ഭീഷണിപ്പെടുത്തി. തനിക്കെതിരെ പരാതി ഉന്നയിച്ചത് വിശ്വാസ്യതയില്ലാത്ത സ്ത്രീയാണെന്ന് ഹൈക്കോടതി തന്നെ മുമ്ബ് പറഞ്ഞിട്ടുണ്ട്. ഒരു മറ്റേ പണിക്കും താന്‍ പോയിട്ടില്ല. പിന്നെ എന്തിന് ഭയക്കണമെന്നും പി സി ജോര്‍ജ് .
പിണറായി 20 കൊല്ലമേ ആയിട്ടുള്ളൂ എംഎല്‍എ ആയിട്ട്. 33 കൊല്ലമായി ഞാന്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയിട്ട്. ഏഴ് പ്രാവിശ്യം എംഎല്‍എ ആയി. വഴിയേ നടക്കുന്നവനല്ല ഞാന്‍. ആ എന്നോടാണ് ഈ വൃത്തിക്കേട് കാണിക്കുന്നത്. ഇതിനൊക്കെ പ്രതികാരം ഉണ്ടാകും. യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഒരു സംശയവും വേണ്ട പി സി ജോര്‍ജ് പറഞ്ഞു.ഏത് തരത്തിലുള്ള പ്രതികാരമായിരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മാന്യമായ രീതിയിലുള്ള പ്രതികാരമായിരിക്കുമെന്നായിരുന്നു പി സിയുടെ മറുപടി.
അതേസമയം പി സി ജോര്‍ജ്ജിനെതിരായ ലൈംഗിക പീഡനപരാതിയില്‍ തന്റെ കൈയില്‍ കൃത്യമായ തെളിവുണ്ടെന്ന് പരാതിക്കാരി. എന്താണ് ചെയ്തതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. എന്നോട് അവിടേയും ഇവിടേയും വരാന്‍ പറഞ്ഞിട്ടുള്ളത് ടെലിഫോണ് സംഭാഷണങ്ങളിലുണ്ട്. അവയെല്ലാം റെക്കോഡ് ആണെന്നും തൃക്കാക്കര തിരഞ്ഞെടുപ്പിനിടെ പിസി ജോര്‍ജ്ജ് എന്നെ വിളിച്ച് ഈരാറ്റുപ്പേട്ടയിലെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു.
പിസി ജോര്‍ജ്ജ് ഇന്ന് തിരുവനന്തപുരത്ത് ചോദ്യം ചെയ്യല്ലിന് വരുന്നുണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. സംഭവം നടന്നത് മ്യൂസിയം പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു.അതിനാലാണ് മ്യൂസിയം സ്‌റ്റേഷനില്‍ തന്നെ പരാതി കൊടുത്തത്. 164 എ പ്രകാരം രഹസ്യമൊഴി നല്‍കിയ ആളാണ് ഞാന്‍. കോടതി മുന്‍പാകെ ഒപ്പിട്ട് നല്‍കിയ മൊഴിയാണത്. അതില്‍ മാറ്റിപ്പറഞ്ഞാല്‍ കോടതിക്ക് മുന്നില്‍ ഉത്തരവാദിത്തം പറയേണ്ടത് ഞാനാണ്. സ്വര്‍ണക്കടത്ത് കേസില്‍ എനിക്ക് യാതൊരു പങ്കുമില്ല.
യുഡിഎഫ് നേതാക്കള്‍ക്കെതിരെ പരാതി കൊടുത്തതിന്റെ പേരില്‍ എന്നെ വലിയ രീതിയില്‍ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവരുണ്ട്. പിസി ജോര്‍ജ്ജ് എന്റെ ശത്രുവല്ല. ഷോണ് ജോര്‍ജ്ജ് പറയുന്നത് ശരിയാണ്. പിസിയോട് നല്ല രീതിയില്‍ പെരുമാറുകയും സൗഹൃദം സൂക്ഷിക്കുകയും ചെയ്ത ആളാണ് ഞാന്‍.
പക്ഷേ ഷോണിനറിയില്ല എന്നോട് വ്യക്തിപരമായി അദ്ദേഹം എങ്ങനെയാണ് പെരുമാറിയത് എന്ന്. സ്വപ്നയും സരിതയും എല്ലാം വീട്ടില്‍ വന്നിട്ടുണ്ടെന്ന് ജോര്‍ജ്ജിന്റെ ഭാര്യ ഇന്നു പറഞ്ഞു. അപ്പോള്‍ അവര്‍ തന്നെ സമ്മതിക്കുന്നു ഞങ്ങള്‍ക്കെല്ലാം ആ വീട്ടില്‍ വരാന്‍ അവസരമുണ്ടായിരുന്നു എന്ന്. സ്വര്‍ണക്കടത്ത് കേസില്‍ എന്നെ കുടുക്കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നു പിസി ജോര്‍ജെന്നും പരാതിക്കാരി പറഞ്ഞു.
https://www.facebook.com/Malayalivartha
























