വിശ്വസിക്കാനാകാതെ നാട്ടുകാര്‍..... ചാത്തമ്പറയില്‍ വര്‍ഷങ്ങളായി തട്ടുകട നടത്തി വീടും പുരയിടവും വാങ്ങി അതിലേക്ക് താമസം മാറാനിരുന്ന ഗൃഹനാഥനെ കുടുംബസമേതം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ വാര്‍ത്ത നാട്ടുകാര്‍ കേട്ടത് ഞെട്ടലോടെ.....

വിശ്വസിക്കാനാകാതെ നാട്ടുകാര്‍..... ചാത്തമ്പറയില്‍ വര്‍ഷങ്ങളായി തട്ടുകട നടത്തി വീടും പുരയിടവും വാങ്ങി അതിലേക്ക് താമസം മാറാനിരുന്ന ഗൃഹനാഥനെ കുടുംബസമേതം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ വാര്‍ത്ത നാട്ടുകാര്‍ കേട്ടത് ഞെട്ടലോടെ.....
ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ടു മക്കളും മാതാവിന്റെ സഹോദരിയും മരിച്ച നിലയിലുമായിരുന്നു. വിഷം ഉള്ളില്‍ചെന്നു മരിക്കുന്ന സാധാരണ ലക്ഷണങ്ങളൊന്നുമില്ല.
ചാത്തമ്പറ കടയില്‍ വീട്ടില്‍ മണിക്കുട്ടന്‍ (കുട്ടന്‍-52),ഭാര്യ സന്ധ്യ (45), മക്കളായ ഞെക്കാട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അജീഷ് (16), എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അമേയ (13), മണിക്കുട്ടന്റെ കുഞ്ഞമ്മ ദേവകിഅമ്മ (80) എന്നിവരാണ് മരിച്ചത്.
നെടുമ്പറമ്പ് ഞാറയില്‍കോണം സ്വദേശിയാണ് സന്ധ്യ. അവിവാഹിതയായ ദേവകിഅമ്മ വര്‍ഷങ്ങളായി ഇവരോടൊപ്പമായിരുന്നു.മാതാവ് വാസന്തി ഒന്നുമറിയാതെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു.
മണിക്കുട്ടന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. കട്ടിലിലായിരുന്നു മകന്റെ മൃതദേഹം. നിലത്തായിരുന്നു ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങള്‍. കുഞ്ഞമ്മ മുന്‍വശത്തെ ഹാളില്‍ നിലത്തായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കടബാദ്ധ്യതയാകാം കാരണമെന്നും കരുതുന്നു.
കൊവിഡിന് മുമ്പ് തമിഴ്നാട്ടില്‍ ഭൂമി വാങ്ങിയിരുന്നു. ഇവിടെ കൃഷികള്‍ നടത്തിയിരുന്നെങ്കിലും അത് അത്ര വിജയിച്ചില്ല. ഇന്നലെ രാവിലെ തട്ടുകടയിലെ ജോലിക്കാരനായ ഷംനാദ് താക്കോല്‍ വാങ്ങാന്‍ എത്തിയിരുന്നു. അമ്മ വാസന്തിയാണ് വാതില്‍ തുറന്നത്. വാസന്തി കതകില്‍ തട്ടി മണിക്കുട്ടനെ വിളിച്ചെങ്കിലും തുറന്നില്ല. അപ്പോഴാണ് ദേവകിയമ്മ ഹാളില്‍ നിലത്ത് കിടക്കുന്നത് കണ്ടത്.
ഷംനാദ് ഫോണ്‍ ചെയ്ത് തൊട്ടടുത്ത് താമസിക്കുന്ന മണിക്കുട്ടന്റെ സഹോദരന്റെ വീട്ടില്‍ അറിയിച്ചു. സഹോദരന്റെ മകനും അയല്‍വാസികളും ഓടിയെത്തി മണിക്കുട്ടന്റെ മുറി ചവിട്ടിത്തുറന്നപ്പോഴാണ് മറ്റു മൃതദേഹങ്ങള്‍ കണ്ടത്.
വര്‍ക്കല ഡിവൈ.എസ്.പി പി.നിയാസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. വീട്ടില്‍ ആരും കടന്നു കയറിയതിന്റെയോ ബലപ്രയോഗം നടന്നതിന്റെയോ ലക്ഷണമില്ലെന്ന് റൂറല്‍ എസ്.പി ദിവ്യാ ഗോപിനാഥ് വ്യക്തമാക്കി.
അതേസമയം ഫോറന്‍സിക് സംഘം പരിശോധന നടത്തി. തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹങ്ങള്‍ പുതിയ വീടിന്റെ വളപ്പില്‍ സംസ്‌കരിച്ചു.
അതേസമയം നാലു മൃതദേഹങ്ങളും പുതപ്പുകൊണ്ട് മൂടിയിരുന്നു. മരിച്ച് ശരീരം നിശ്ചലമായെന്ന് ഉറപ്പാക്കാന്‍ നാലുപേരുടെയും പാദങ്ങളുടെ അടിയില്‍ പേനകൊണ്ട് വരച്ചുനോക്കിയ പാടുണ്ട്. ഇതു ചെയ്തത് മണിക്കുട്ടനാണെന്നും അതിനുശേഷം തൂങ്ങിമരിച്ചെന്നും പൊലീസ് കരുതുന്നു.
കുടുംബ വീട്ടില്‍ നിന്നു അഞ്ഞൂറ് മീറ്റര്‍ അകലെ വിലയ്ക്കുവാങ്ങി പുതുക്കിപ്പണിത വീടിന്റെ പാലുകാച്ച് കഴിഞ്ഞ 24നായിരുന്നു. വെള്ളിയാഴ്ച വൈകീട്ടും കുടുംബത്തോടെ ഈ വീട്ടില്‍ പോയി വിളക്ക് കത്തിച്ചിരുന്നു.രാത്രി ഒന്‍പതരയോടെയാണ് മടങ്ങിയെത്തിയത്.
ലൈസന്‍സില്ലാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച തട്ടുകട ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ 5000 രൂപ പിഴ ചുമത്തി അടപ്പിച്ചിരുന്നു. വ്യാഴാഴ്ച പിഴയടച്ചശേഷം വെള്ളിയാഴ്ച കട തുറക്കാന്‍ എല്ലാ ഒരുക്കവും ചെയ്തിരുന്നു. ഏതു വിഷം,എങ്ങനെ കഴിച്ചെന്ന് യാതൊരു സൂചനയുമില്ല. മരണ വെപ്രാളം കാണിച്ചതിന്റെ ലക്ഷണമില്ല. സയനൈഡ് ആകാം ഉള്ളില്‍ ചെന്നതെന്ന് സംശയിക്കുന്നു.
"
https://www.facebook.com/Malayalivartha
























