സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ നാളെ ...

സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ തിങ്കാളാഴ്ച രാവിലെ 10 മുതല്‍ നടക്കും. ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷ രാവിലെ 10 നും മാത്തമാറ്റിക്‌സ് പരീക്ഷ ഉച്ചയ്ക്ക് 2 മണിക്കും ആരംഭിക്കും.
കൊറോണ ബാധിതരായ വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറിലൂടെ പരീക്ഷാ കേന്ദ്രത്തില്‍ വിവരം ധരിപ്പിക്കണമെന്ന് അറിയിപ്പ് ഉണ്ട്. അവര്‍ക്ക് പരീക്ഷാ കേന്ദ്രത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. മറ്റ് വിവരങ്ങള്‍ക്കായി www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha
























