മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സംസ്ഥാന സര്‍ക്കാറിനെതിരെയും മാനനഷ്ട കേസ് നല്‍കുമെന്ന് മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്...

മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സംസ്ഥാന സര്‍ക്കാറിനെതിരെയും മാനനഷ്ട കേസ് നല്‍കുമെന്ന് മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. ഇത് രണ്ട് തവണയാണ് തന്നെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നത്. വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിണറായിക്കെതിരെ മാനനഷ്ടകേസ് നല്‍കാനാണ് താന്‍ ആലോചിക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
തനിക്കെതിരെ മുഖ്യമന്ത്രി കള്ളസാക്ഷിയെ ഉണ്ടാക്കുകയാണെന്ന ആരോപണവും പി.സി ജോര്‍ജ് ഉന്നയിച്ചു. താന്‍ കാണാത്ത സുനില്‍ എന്നയാളുടെ പേരാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. തന്റെ ഭാര്യയേയും പ്രതിയാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫാരീസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വലിയ സാമ്പത്തിക റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിക്കും മകള്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ട്. വീണ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണം.
മുഖ്യമന്ത്രി വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിന് മുന്‍പോ ശേഷമോ അതേ രാജ്യങ്ങളിലേക്ക് വീണ വിജയനും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇ.ഡി അന്വേഷിച്ച് കണ്ടുപിടിക്കട്ടെയെന്നും പി.സി ജോര്‍ജ്.
"
https://www.facebook.com/Malayalivartha
























