ഇടുക്കിയില്‍ മണ്ണിടിഞ്ഞു വീണ് വീട് ഭാഗീകമായി തകര്‍ന്നു....വീട്ടുകാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു, ഇന്ന് പുലര്‍ച്ചെയാണ് സംഭവം

ഇടുക്കിയില്‍ മണ്ണിടിഞ്ഞു വീണ് വീട് ഭാഗീകമായി തകര്‍ന്നു. മുരിക്കാശേരി പതിനാറാംകണ്ടം ചോട്ടുപുറത്ത് എല്‍സമ്മയുടെ വീടാണ് ഇടിഞ്ഞത്. വീട്ടുകാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
വീടിന് സമീപത്തുള്ള 20 അടി ഉയരത്തിലുള്ള മണ്‍തിട്ട ഇടിഞ്ഞു വീണു. പിന്നാലെ വീടിന് പുറകിലുള്ള ഭിത്തിയും ഇടിഞ്ഞ് വീടിനുള്ളിലേക്ക് വീണു. ഈ സമയം അഞ്ച് പേര്‍ വീട്ടിലുണ്ടായിരുന്നു. ഇവരുടെ ശരീരത്തേക്കാണ് ഇഷ്ടികയും മറ്റും വീണത്. നിസാര പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സതേടി.
അതേസമയം സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്... മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, മത്സ്യബന്ധനത്തിനും വിലക്ക് .
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ട് ആണ്.
അതേസമയം കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ജൂലൈ ആറ് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























