നാലു വയസുകാരിയെ അധ്യാപിക ചുട്ടുപഴുത്ത ഇരുമ്പിലിരുത്തി പൊള്ളലേല്‍പ്പിച്ചു

ആന്ധ്രപ്രദേശില്‍ ക്ലാസ് മുറിയില്‍ മൂത്രമൊഴിച്ച നാലു വയസുള്ള കുഞ്ഞിനെ അധ്യാപിക ചുട്ടുപഴുത്ത കളിപ്പാട്ടത്തില്‍ ഇരുത്തി പൊള്ളലേല്‍പ്പിച്ചു. ഏലുരു നഗരത്തിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണു സംഭവം. ഉച്ചവെയിലില്‍ ചുട്ടുപഴുത്ത ഇരുമ്പ് കളിപ്പാട്ടത്തില്‍ കുട്ടിയെ ബലമായി ഇരുത്തിയാണ് അധ്യാപിക ശിക്ഷ നടപ്പാക്കിയത്. ക്ലാസ് മുറിയില്‍ അറിയാതെ മൂത്രമൊഴിച്ചുപോയതാണു കുട്ടി ചെയ്ത കുറ്റം.
സംഭവം അറിഞ്ഞെത്തിയ മാതാപിതാക്കളും നാട്ടുകാരും സ്‌കൂളിന് പുറത്ത് പ്രതിഷേധിച്ചു. അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും അധ്യാപികയ്ക്കും ആയയ്ക്കുമെതിരെ പോലീസ് കേസെടുത്തു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഏലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha