രാജ്യവ്യാപകമായി ഇന്ന് മെഡിക്കല്‍ സ്‌റ്റോറുകള്‍ അടച്ചിടും

ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം രാജ്യത്ത് നിയമാനുസൃതമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമരം. ഓള്‍ കേരള കെമിസ്റ്റ്്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്്‌സ് അസോസിയേഷനാണ് സംസ്ഥാനത്ത് സമരത്തിന് നേത്വത്വം നല്‍കുന്നത്. സംസ്ഥാനത്തെ 13,000 ത്തോളം ഔഷധവ്യാപാരികള്‍ ഇന്ന് നടക്കുന്ന കടയടപ്പ് സമരത്തില്‍ പങ്കെടുക്കും. അത്യാവശ്യസാഹചര്യത്തില്‍ മരുന്ന് വിതരണം തടസപ്പെടാതിരിക്കാന്‍ ബദല്! മാര്‍ഗം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എ.കെ.സി.ഡി.എ അറിയിച്ചു. എന്നാല്‍ കാരുണ്യ ഫാര്‍മസി അടക്കം സര്‍ക്കാരിന് കീഴിലും സഹകരണസംഘങ്ങളുടെ കീഴിലും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha