എസ്.ബി.ടി. ശാഖ പൂട്ടാതെ ജീവനക്കാര്‍ വീട്ടില്‍പോയി ; ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ വന്‍പ്രതിഷേധം

കാസര്‍ഗോട്ട് തുടര്‍ച്ചയായി രണ്ടു വന്‍ ബാങ്ക് കവര്‍ച്ചകള്‍ നടന്നതിന്റെ ഞെട്ടല്‍ മാറും മുമ്പേ വയനാട്ടില്‍ വൈകിട്ടു ബാങ്ക് പൂട്ടാതെ ജീവനക്കാര്‍ വീട്ടില്‍പോയി. പുലര്‍ച്ചെ ബാങ്ക് തുറന്നുകിടക്കുന്നതു കണ്ട് നാട്ടുകാര്‍ ഞെട്ടി. ബാങ്കില്‍ കവര്‍ച്ച നടന്നെന്ന അഭ്യൂഹം പരന്നു.
കോളിയാടിയിലെ എസ്.ബി.ടി. ശാഖയിലാണു സംഭവം. ഇന്നലെ പുലര്‍ച്ചെ പാല്‍ അളക്കുന്നതിനു കോളിയാടി ടൗണിലെത്തിയ ക്ഷീരകര്‍ഷകരാണു ബാങ്കിന്റെ ഷട്ടര്‍ തുറന്നു കിടക്കുന്നതു കണ്ടത്. ഇതോടെ ബാങ്കില്‍ മോഷണം നടന്നെന്ന അഭ്യൂഹം കാട്ടുതീ പോലെ പടര്‍ന്നു. വിവരം അമ്പലവയല്‍ പോലീസില്‍ അറിയിച്ചു. നാട്ടുകാര്‍ സ്ഥലത്തു തടിച്ചുകൂടി. അല്‍പ്പസമയത്തിനകം അമ്പലവയല്‍ പോലീസും ബത്തേരിയില്‍നിന്നു സി.ഐയും പിന്നാലെ ബാങ്ക് അധികൃതരുമെത്തി. പോലീസിന്റെ നേതൃത്വത്തില്‍ അകത്തുകടന്ന് പരിശോധന നടത്തി. മോഷണം നടന്നിട്ടില്ലെന്നറിഞ്ഞതോടെ ആശങ്കകള്‍ക്കു വിരാമമായി. പിന്നെങ്ങനെ ബാങ്കിന്റെ ഷട്ടര്‍ തുറന്നുകിടന്നെന്നായി നാട്ടുകാര്‍. അതോടെയാണു ജീവനക്കാരുടെ അനാസ്ഥ വെളിപ്പെട്ടത്. ജോലി കഴിഞ്ഞു വൈകിട്ടു പോയപ്പോള്‍ ബാങ്കിന്റെ ഷട്ടര്‍ പൂട്ടാന്‍ മറന്നു. അതോടെ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ വന്‍പ്രതിഷേധമുയര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha