Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിഷേധം ഇരമ്പുന്നു... സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനം ഇളകിയപ്പോള്‍ പോലീസും പട്ടാളവും നോക്കുകുത്തി; രാജിവച്ച പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് തീയിട്ട് സമരക്കാര്‍; രക്ഷപ്പെട്ട പ്രിസിഡന്റ് ഗോട്ടബയയും രാജിക്ക്? പ്രസിഡന്റ് പോയത് കപ്പലിലോ വിമാനത്തിലോ? ഗോട്ടബയ രാജപക്‌സെയെ കാണാനില്ല

10 JULY 2022 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

ശ്രീലങ്ക തിളച്ച് മറിയുകയാണ്. ജനം കടലുപോലെ പ്രതിഷേധവുമായി ഇരമ്പുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഉടലെടുത്ത ജനകീയ പ്രക്ഷോഭം ആളിക്കത്തുകയാണ്. രാജിവച്ച പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടു. വിക്രമസിംഗെയുടെ വസതിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ വസതിക്ക് തീയിടുകയായിരുന്നെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

പോലീസിനും പട്ടാളത്തിനും കടല്‍പോലെ വരുന്ന ജനത്തിനെ ഒന്നും ചെയ്യാനായില്ല. അതേസമയം ഔദ്യോഗിക വസതി ഇന്നലെ ജനങ്ങള്‍ പിടിച്ചടക്കുമ്പോള്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ അവിടെയുണ്ടായിരുന്നില്ല. മുന്‍കൂട്ടി അറിയിച്ചിരുന്ന റാലിക്കു മുന്നോടിയായി വെള്ളിയാഴ്ച തന്നെ പ്രസിഡന്റിനെ സൈന്യം അവിടെനിന്നു മാറ്റി. അതേസമയം ഗോട്ടബയ രാജപക്‌സെ ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കുമറിയില്ല.

 



കൊളംബോ തുറമുഖത്തെ ജീവനക്കാരനില്‍നിന്നു കിട്ടിയ വിഡിയോ പ്രസിദ്ധീകരിച്ച ന്യൂസ്ഫസ്റ്റ് എന്ന ശ്രീലങ്കന്‍ മാധ്യമം ലങ്കന്‍ നാവികസേനയുടെ ഗജബാഹു എന്ന കപ്പലില്‍ ഒരു വിഐപി പുറപ്പെട്ടു എന്നു റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, പ്രസിഡന്റിന്റെ ഓഫിസും ശ്രീലങ്കന്‍ സൈന്യവും അദ്ദേഹത്തെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുക മാത്രമാണു ചെയ്തതെന്നു പറയുന്നു. ഗോട്ടബയ ഇപ്പോഴും ഞങ്ങളുടെ രാഷ്ട്രപതി തന്നെയാണ് എന്നാണ് പ്രസിഡന്റിന്റെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്. പ്രസിഡന്റ് രാജ്യം വിട്ടുവെന്ന റിപ്പോര്‍ട്ടുകളോടു പ്രതികരിക്കാന്‍ പക്ഷേ, അദ്ദേഹം തയാറായില്ല.

അതേസയം കൊളംബോയിലെ ബന്ദാരനായക വിമാനത്താവളത്തിലേക്കു വിഐപി വാഹനങ്ങള്‍ പോകുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കപ്പല്‍മാര്‍ഗമോ വിമാനമാര്‍ഗമോ രാജപക്‌സെ രാജ്യം വിട്ടിരിക്കാം, അല്ലെങ്കില്‍ അത്തരമൊരു പ്രതീതി സൃഷ്ടിച്ച ശേഷം ഏതെങ്കിലും സൈനിക കേന്ദ്രത്തില്‍ തുടരുകയുമാകാം.

 



പ്രതിഷേധക്കാരെ ഓടിക്കാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ അവര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കയറുകയായിരുന്നു. അവിടെയുണ്ടായിരുന്ന വാഹനങ്ങളും നശിപ്പിച്ചു. പ്രക്ഷോഭകരും സേനയും സംയമനം പാലിക്കണമെന്ന് വിക്രമസിംഗെ ആവശ്യപ്പെട്ടു. ഈ വര്‍ഷം മേയില്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ റനില്‍ വിക്രമസിംഗെ, പ്രതിഷേധം രൂക്ഷമായതിനു പിന്നാലെ ശനിയാഴ്ചയാണു രാജിവച്ചത്.

പ്രതിഷേധം സര്‍വകക്ഷി ഭരണകൂടത്തിന് നേരെയും തിരിയുമെന്ന് ഉറപ്പായതോടെയാണ് വിക്രമസിംഗെ രാജിവച്ചത്. പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ ബുധനാഴ്ച രാജിവച്ചേക്കുമെന്നു റിപ്പോര്‍ട്ടുണ്ട്. 30 ദിവസത്തേക്ക് സ്പീക്കര്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. അതിനിടെ പാര്‍ലമെന്റ് കൂടി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.

ഗോട്ടബയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഔദദ്യോഗിക വസതി വളഞ്ഞ പ്രതിഷേധക്കാര്‍ രാത്രി വൈകിയും അവിടെത്തന്നെ തുടരുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് രാജപക്‌സെ വസതി വിട്ടിരുന്നു. കൊളംബോയില്‍ കടല്‍ത്തീരത്തെ പ്രസിഡന്റിന്റെ വസതിയിലേക്ക് മാര്‍ച്ച് ചെയ്ത പതിനായിരങ്ങള്‍ വസതിക്കുള്ളിലേക്ക് ഇരച്ചുകയറി. സൈന്യവും പൊലീസും പ്രക്ഷോഭകരെ തടഞ്ഞില്ല. റോഡ്, റെയില്‍ ഗതാഗത നിയന്ത്രണം പ്രക്ഷോഭകര്‍ ഏറ്റെടുത്തു.

കൊളംബയിലേക്ക് പതിനായിരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു. പരുക്കേറ്റ 33 പ്രക്ഷോഭകര്‍ ആശുപത്രിയിലാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. വസതി വിട്ട പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ എവിടെയെന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (10 minutes ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (16 minutes ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (29 minutes ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (50 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (1 hour ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (1 hour ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (1 hour ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (1 hour ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (2 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (3 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (3 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (3 hours ago)

Malayali Vartha Recommends