Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'പത്തു പതിനെട്ടു കൊല്ലമായിട്ടുണ്ടാവും. നെയ്യാറ്റിൻകര ബസ്റ്റാൻഡിൽ വച്ച് വൈകുന്നേരം നാലുമണി സമയത്ത് സ്ത്രീകൾ കൂടി നിൽക്കുന്ന ഭാഗത്തു കുറച്ചു മാറി നിന്നൊരു നാറി അവന്റെ തുണി മാറ്റി ലിംഗപ്രദർശനം നടത്തുന്നു.... കണ്ടവർ കണ്ടവർ കാണാത്ത ഭാവത്തിൽ തിരിഞ്ഞു നിൽക്കുന്നു. അവൻ അത് പെണ്ണുങ്ങൾ കണ്ടേ അടങ്ങൂ എന്ന് വാശി പിടിക്കുന്നു....' വൈറലായി കുറിപ്പ്

10 JULY 2022 09:10 AM IST
മലയാളി വാര്‍ത്ത

More Stories...

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിയ്‌ക്കെതിരെയുള്ള നടപടികൾ തുടരുകയാണ്. തൃശൂര്‍ വെസ്റ്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് ശ്രീജിത്ത് രവി അറസ്റ്റിലായതായുള്ള വാർത്തകൾ വന്നത്. നാലാം തിയതി വൈകിട്ടാണ് കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതത്.

എന്നാൽ ഈ സംഭവം സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയാകുമ്പോൾ സമാനമായൊരു സംഭവം വിവരിക്കുകയാണ് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ റാണി നൗഷാദ്. ശ്രീജിത്ത്‌ രവിയെപ്പോലെ എക്സിബിഷനിസ്റ്റിക് ഡിസോഡര്‍ ഉള്ളവർ നമുക്ക് ചുറ്റുമുണ്ടെന്ന ആമുഖത്തോടെയാണ് റാണി തന്റെ കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ശ്രീജിത്ത്‌ രവിക്കെതിരെ പോക്സോ (Protection of Children from Sexual Offences Act) നിയമപ്രകാരവും ഐ.പി.സി പ്രകാരവും കേസെടുക്കേണ്ടതാണ്.... അങ്ങനെ കേസെടുക്കുകയും നിയമനടപടികൾ തർക്കമറ്റതാക്കുകയും ചെയ്യുമ്പോൾ പ്രതി യഥാക്രമം ശിക്ഷിക്കപ്പെടും ... അതുവഴി സമൂഹത്തിലെ ഇത്തരം പ്രശ്നങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാനും, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും നമുക്ക് സാധിക്കും....

ശ്രീജിത്ത്‌ രവിയെപ്പോലെ എക്സിബിഷനിസ്റ്റിക് ഡിസോഡര്‍ ഉള്ള ഒരുപാട് ആൾക്കാർ നമ്മുടെ സമൂഹത്തിൽ ഉണ്ട്‌. ലൈംഗീക വൈകൃതങ്ങൾ കൊണ്ട് ഒരു സമൂഹത്തിനും കുടുംബത്തിനും മാനഹാനിയുണ്ടാക്കുന്ന രോഗികൾ. ഈ അടുത്ത കാലത്ത് കൊല്ലം ജില്ലയിലെ ഇരവിപുരം എന്ന സ്ഥലത്ത് രാത്രി കാലങ്ങളിൽ ഒരാൾ ആ പ്രദേശത്തുള്ള നാൽക്കാലി മൃഗങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്നത് CCTV ദൃശ്യങ്ങളിൽ കണ്ടെത്താനായി....

അയാളും ശ്രീജിത്ത് രവിയും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്.

പണ്ട് കഴക്കൂട്ടം ഗവണ്മെന്റ് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞങ്ങൾ പതിമൂന്നും പതിനാലും വയസു പ്രായമുള്ള കുറച്ചു പെൺകുട്ടികൾ തിരക്ക് പിടിച്ചു നടന്നു പോകുമ്പോൾ ആ ജംഗ്ഷനിൽ തന്നെ താമസിക്കുന്ന വളരെ അറിയപ്പെടുന്ന ഒരു കുടുംബത്തിലെ അംഗം അയാൾ ഒരു സർക്കാർ ഉദ്യോഗസ്ഥനും ഞങ്ങളുടെ സമപ്രായക്കാരിയായ ഒരു പെൺകുട്ടിയുടെ പിതാവുമായിട്ടുകൂടി അയാളുടെ വീടിനോട് ചേർന്നുള്ള കടമുറികൾക്കിടയിലെ പൊട്ടിവീഴാറായ ഒരു ബാത്‌റൂമിൽ കയറി നിന്ന് ഇന്ന് ശ്രീജിത്ത് രവി കാണിച്ചത്‌ പോലെ കാണിക്കുമായിരുന്നു....

അന്നത്തെ കാലത്ത് ഞങ്ങൾ കുട്ടികൾ അതു കണ്ട് വാ പൊത്തി ഓക്കാനിച്ചും. മുഖം വക്രിച്ചും കാറിതുപ്പിയും അയാളുടെ മുന്നിലൂടെ കടന്നുപോയി. അയാളോട് ഞങ്ങൾക്ക് അറപ്പും വെറുപ്പും മാത്രം ബാക്കിയായി. മറ്റൊരാളോടും അതു പറയാൻ കുട്ടികളായ ഞങ്ങൾക്ക് അന്ന് കഴിവോ ധൈര്യമോ ഉണ്ടായിരുന്നില്ല....

കാലം പിന്നെയും കടന്നു. വിവാഹം കുട്ടികൾ എല്ലാമായി.... പത്തു പതിനെട്ടു കൊല്ലമായിട്ടുണ്ടാവും. നെയ്യാറ്റിൻകര ബസ്റ്റാൻഡിൽ വച്ച് വൈകുന്നേരം നാലുമണി സമയത്ത് സ്ത്രീകൾ കൂടി നിൽക്കുന്ന ഭാഗത്തു കുറച്ചു മാറി നിന്നൊരു നാറി അവന്റെ തുണി മാറ്റി ലിംഗപ്രദർശനം നടത്തുന്നു.... കണ്ടവർ കണ്ടവർ കാണാത്ത ഭാവത്തിൽ തിരിഞ്ഞു നിൽക്കുന്നു. അവൻ അത് പെണ്ണുങ്ങൾ കണ്ടേ അടങ്ങൂ എന്ന് വാശി പിടിക്കുന്നു....

ആ സമയത്ത് ഞാനും അത് കാണുന്നു. എനിക്കെന്തോ മുഖം മാറ്റാൻ തോന്നിയില്ല. മറിച്ച് ചെരുപ്പൂരി രണ്ടു പറ്റിക്കാനാണ് തോന്നിയത്. ഞാൻ അവന്റെ മുന്നിലേക്ക് നടന്നു. ഈ ബസ്റ്റാന്റിൽ പോലീസും പട്ടാളോമൊന്നുമില്ലേ എന്ന് മനസ്സിൽ ചോദിച്ചുകൊണ്ട് അവനെ തല്ലാൻ മുന്നോട്ടു നീങ്ങുമ്പോൾ അതാ ബസ്റ്റാന്റ്ന്റെ എതിർ വശത്തുള്ള കടയിൽ നിന്നും നാലുമണി ചായയയും കുടിച്ച് കഴിഞ്ഞൊരു പോലീസ് ചേട്ടൻ ഞങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക്‌ നടന്നു വരുന്നു. ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു ചെന്നു. മതിലിൽ ചാരി നിൽക്കുന്ന ആ ഞരമ്പനെ കാണിച്ച് അയാൾ ചെയ്‌ത വൃത്തികേടിനെ കുറിച്ച് പരാതിപ്പെട്ടു.... ഉടനെ പോലീസ് ചേട്ടൻ എന്നോട് നല്ല രണ്ടുപദേശം ഇങ്ങു തന്നു. അവൻ വല്ല കള്ളോ കഞ്ചാവോ ഒക്കെ ആയിരിക്കും. നമ്മൾ അതൊന്നും കാര്യമാക്കണ്ട. ഈ നേരത്ത് ഇവിടെ ഇതൊക്കെ പതിവാ. അതുകൊണ്ട് ആ പെണ്ണുങ്ങൾക്കൊന്നും പരാതിയില്ല...

ഇവനെയൊക്കെ നമ്മൾ തൊടാൻ പോയാൽ തോട്ടോര് തൂങ്ങും.... ആ കാലത്ത് റാണി നൗഷാദ് എന്ന വ്യക്തി സാമ്പത്തികമായും മാനസികമായും ക്ളേശമനുഭവിക്കുന്നുണ്ടായിരുന്നു... സാമ്പത്തികമായി വൻ നഷ്ടങ്ങൾ നേരിട്ടു നിൽക്കുന്ന കാലം.... പുതിയ പുലിവാലുകൾ പിടിക്കാൻ അതിനാൽ തന്നെ ധൈര്യം കുറവുണ്ടായിരുന്നു.ആ കാലവും കഥയും മാറി. ഇന്ന് ഒരു പോലീസുകാരോടും ചോദിച്ചും പറഞ്ഞും കാര്യങ്ങളോട് പ്രതികരിക്കേണ്ട കാര്യമില്ല.... ചോദിക്കേണ്ടത് ചോദിക്കും. ചോദ്യം ചെയ്യേണ്ടിടത്ത് ചോദ്യം ചെയ്യും.... അതിന് ചില്ലയുണ്ട്. ചില്ലയിൽ ഞങ്ങളുണ്ട്.അപ്പോൾ പറയാനുള്ളത് ഇതാണ് ശ്രീജിത്ത് രവിയ്ക്കെതിരെ പോക്സോ കേസ് ചാർജ് ചെയ്യുക....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (11 minutes ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (17 minutes ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (30 minutes ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (1 hour ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (1 hour ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (1 hour ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (1 hour ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (2 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (3 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (3 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (3 hours ago)

Malayali Vartha Recommends