പെണ്‍സുഹൃത്തിനെ കാണാന്‍പോയ യുവാവിനെ കാണാനില്ല: ബന്ധുക്കൾ തട്ടിക്കൊണ്ട് പോയെന്ന് പരാതി, യുവാവിനായി തിരച്ചിൽ

പെൺസുഹൃത്തിനെ കാണാൻപോയ യുവാവിനെയാണ് കാണാനിലെന്ന് പരാതി.നരുവാമൂട് സ്വദേശിയായ കിരണിനെയാണ് കാണാതായത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയെന്നും പിന്നീട് യുവാവ് എവിടെയെന്ന് വിവരമില്ലെന്നും പരാതിയിൽ പറയുന്നു.
വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനായി ഇന്നലെയാണ് കിരണ്‍ എന്നയാള്‍ രണ്ട് സുഹൃത്തുക്കളുമായി എത്തിയത്. എന്നാൽ വീടിന് മുമ്പില്‍വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാറിലും ബൈക്കിലും തങ്ങളെ കയറ്റികൊണ്ടുപോയെന്ന് ഒപ്പമുണ്ടായിരുന്ന മെല്‍വിന്‍ പറയുന്നു.
എന്നാൽ കിരണ്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ ഇറങ്ങിയോടിയെന്നാണ് ബന്ധുക്കളുടെ വാദം.അതേസമയം കിരണിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെ ഒരു ചെറുപ്പക്കാരന്‍ കടലില്‍ വീണതായി വിഴിഞ്ഞം പൊലീസിന് വിവരം ലഭിച്ചു. ഇതേതുടർന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഒരു ചെരിപ്പ് കണ്ടെത്തി. കിരണിനായി തിരച്ചിൽ തുടരുകയാണ്. യുവാക്കളെ തട്ടിക്കൊണ്ട് പോയവർ ഒളിവിലാണ്.
https://www.facebook.com/Malayalivartha

























